test del 4 copy of del 3
3,463 കോടിയുടെ 6 വരി ദേശീയപാത നിർമാണം തീരേണ്ടിയിരുന്നത് 2025 ഓഗസ്റ്റിൽ; ഇതാണ് നിലവിലെ അവസ്ഥ

തിരുവനന്തപുരം ∙ കന്യാകുമാരി–പൻവേൽ (എൻഎച്ച് 66) വികസനത്തിന്റെ ഭാഗമായുള്ള തിരുവനന്തപുരം ജില്ലയിലെ പണികൾ ഇഴയുന്നു. മറ്റു ജില്ലകളിലെ പണി തീർന്നാലും തലസ്ഥാന ജില്ലയിലെ പണികൾ തീരുന്ന ലക്ഷണമില്ല. 3,463 കോടി രൂപ ചെലവിൽ നിർമിക്കുന്ന 6 വരി ദേശീയപാതയുടെ നിർമാണം കഴക്കൂട്ടം മുതൽ ജില്ലാ അതിർത്തിയായ കടമ്പാട്ടുകോണം വരെ (29.83 കിലോമീറ്റർ) 2025 ഓഗസ്റ്റിൽ തീരേണ്ടതായിരുന്നു. ഇത് 2025 ഡിസംബറിൽ തീരുമെന്നു പറഞ്ഞിരുന്നെങ്കിലും ദേശീയപാത അതോറിറ്റിയുടെ പുതുക്കിയ സമയപരിധി അനുസരിച്ച് ഈ മാസം 30ന് പദ്ധതി തീരേണ്ടതാണ്. എന്നാൽ അതിനും സാധ്യതയില്ലെന്നതാണ് ‘ഗ്രൗണ്ട് റിയാലിറ്റി’. മാർച്ചിൽ ലോക്സഭയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നൽകിയ മറുപടിയിൽ അറിയിച്ചിരിക്കുന്നത് പദ്ധതിയിൽ 47% പുരോഗതി മാത്രമാണുള്ളതെന്നാണ്.കണിയാപുരം കണിയാപുരത്ത് രണ്ട് അടിപ്പാതകളിൽ ഒരെണ്ണം പൂർത്തിയായി. ഒന്നിന്റെ പണി നടക്കുന്നു. കണിയാപുരം–പള്ളിപ്പുറം ഭാഗത്തും റോഡിന്റെ പണി ഒന്നുമായിട്ടില്ല. മംഗലപുരത്തും റോഡ്, പാലം പണികളിൽ പുരോഗതിയില്ല. കണിയാപുരം– പള്ളിപ്പുറം റോഡിന്റെ നിർമാണം മന്ദഗതിയിലായതോടെ പൊടിശല്യം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് നാട്ടുകാർ.
Source link


