test del 4 copy of del 3

ബാങ്കിൽ താമസം നേരിട്ടതിനാൽ മടക്കയാത്ര വൈകി; ആ വൈകിയ മടക്കം ഒടുവിൽ കണ്ണീർയാത്രയായി


ചടയമംഗലം ∙ നിലമേലിൽ എംസി റോഡിലുണ്ടായ അപകടത്തിൽ മരിച്ച സ്കൂട്ടർ യാത്രികയ്ക്കൊപ്പമുണ്ടായിരുന്ന മകളും മരിച്ചു. പന്തളം മങ്ങാരം സെലിൻ നിവാസിൽ ഹൽബി ജലാലാണ്(21) ചികിത്സയിലിരിക്കെ ചൊവ്വ രാത്രി മരിച്ചത്. പത്തനംതിട്ട സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസിൽ അവസാന വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥിനിയായിരുന്നു ഹൽബി.തലയ്ക്ക് ഗുരുതര പരുക്കേറ്റ ഇരുവരെയും കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിക്കവേ സെൽവം മരിച്ചു. ഹൽബി രാത്രിയോടെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലാണു മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങൾ ചടയമംഗലം പൊലീസിന്റെ നടപടികൾക്ക് ശേഷം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടു നൽകി. മൃതദേഹങ്ങൾ പന്തളത്തെ വീട്ടിലേക്കു കൊണ്ടു പോയി. ഇരുവരുടെയും കബറടക്കം മങ്ങാരം മുസ്‌ലിം ജമാ അത്ത് പള്ളിയിൽ നടത്തി. പരേതനായ ജലാലാണ് സെൽവം മുഹമ്മദിന്റെ ഭർത്താവ്. മകൻ : അജ്മൽ.ഇതിന്റെ വായ്പ അടവ് സംബന്ധിച്ച കാര്യത്തിനായിരുന്നു ഇരുവരുടെയും തിരുവനന്തപുരം യാത്ര. ബാങ്കിൽ താമസം നേരിട്ടതിനാൽ മടക്കയാത്ര വൈകി. വൈകിട്ടോടെയാണ് ഇരുവരും പന്തളത്തേക്കു തിരിച്ചത്. മടക്കയാത്രയ്ക്കിടെ നിലമേൽ പുതുശേരിയിൽ വച്ചായിരുന്നു ഇരുവരുടെയും ജീവൻ കവർന്ന അപകടം. സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ കാറിടിച്ചു വീണ സെൽവം മുഹമ്മദിന്റെ തലയിൽ കൂടി ബൈക്ക് കയറിയിറങ്ങുകയായിരുന്നു. മരണ വിവരമറിഞ്ഞു ബന്ധുക്കളടക്കം നൂറുകണക്കിനു പേരാണ് ഇവരുടെ വീട്ടിലും കബറടക്കം നടന്ന പള്ളിയിലുമെത്തിയത്.


Source link

Back to top button