test del 4 copy of del 3

മൂന്നും കൽപ്പിച്ച് 11–ാം ദിനം ക്ലൈമാക്സ്; എന്താണ് രാഹുൽ കണ്ടെത്തിയ ഫോർമുല ? പൊട്ടിത്തെറി ഒഴിവാക്കാൻ ഹൈക്കമാൻഡ്


തിരുവനന്തപുരം ∙ കേരളം ഉറ്റുനോക്കുന്ന ചോദ്യത്തിനുള്ള ഉത്തരം ഇന്നു വരാനിരിക്കെ, ആകാംക്ഷയുടെ മുൾമുനയിൽ ‘മുഖ്യ’ ക്യാംപുകൾ. മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുള്ള പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എന്നിവരെ കേന്ദ്രീകരിച്ചുള്ള ക്യാംപുകൾ ശ്വാസമടക്കി തീരുമാനത്തിനായി കാത്തുനിൽക്കുന്നു. കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ ഇന്നുച്ചയ്ക്ക് ഒന്നിനു നിയമസഭാ കക്ഷിയോഗം വിളിച്ചതോടെ, തീരുമാനം അതിലുണ്ടാകുമെന്നുറപ്പായി. ഈ യോഗം തിരഞ്ഞെടുക്കുന്ന നിയമസഭാകക്ഷി നേതാവ് കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകും. യോഗത്തിനു പിന്നാലെ കക്ഷി നേതാവ് ഗവർണറെ സന്ദർശിച്ചു സർക്കാർ രൂപീകരണത്തിനുള്ള നടപടികളിലേക്കു കടക്കും. കക്ഷി നേതാവിനെ തീരുമാനിച്ചുള്ള കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ കത്തും ഗവർണർക്കു കൈമാറും. ഘടകകക്ഷി നേതാക്കളോടും ഇന്നു തിരുവനന്തപുരത്ത് എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. സത്യപ്രതിജ്ഞ നാളെയോ മറ്റന്നാളോ ആകാനാണു സാധ്യത.ആ ഫോർമുല എന്ത് ?അന്തിമ തീരുമാനം കൈക്കൊണ്ട രാഹുൽ ഗാന്ധി– മല്ലികാർജുൻ ഖർഗെ കൂടിക്കാഴ്ചയ്ക്കിടയിൽ 3 നേതാക്കളെയും ബന്ധപ്പെട്ടില്ല. യോഗം നടന്ന ഖർഗെയുടെ വസതിയിലേക്ക് വേണുഗോപാൽ എത്തുമെന്ന് അഭ്യൂഹം പരന്നെങ്കിലും അദ്ദേഹം ലോധി റോഡിലെ വീട്ടിൽ തന്നെ തങ്ങി. കേരളത്തിൽ തുടരുന്ന വി.ഡി.സതീശനോ രമേശ് ചെന്നിത്തലയ്ക്കോ ഇന്നലെ യോഗത്തിനിടെ വിളി എത്തിയില്ല. ഇവരെ തീരുമാനം അറിയിക്കാനുള്ള ചുമതല രാഹുൽ തന്നെ ഏറ്റെടുത്തുവെന്നാണു വിവരം.


Source link

Back to top button