ആഡംബര ബ്രാൻഡുകൾ വേണ്ട; തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഇനി ഒരൊറ്റ ‘മാന്ത്രിക്കൂട്ട്’

Photo Credit: X
തിളക്കമുള്ളതും പാടുകളില്ലാത്തതുമായ ചർമ്മം ആഗ്രഹിക്കാത്തവരായി ആരുമില്ല. ഇതിനായി വിപണിയിൽ ലഭിക്കുന്ന വിലകൂടിയ ആഡംബര ഉൽപ്പന്നങ്ങൾക്ക് പിന്നാലെയാണ് ഇന്ന് ഭൂരിഭാഗം പേരും. എന്നാൽ ഇനി ഇത്തരം പരീക്ഷണങ്ങൾ വേണ്ട. ചർമ്മത്തിന്റെ ആരോഗ്യവും സൗന്ദര്യവും വർദ്ധിപ്പിക്കുന്നതിന് ഏറ്റവും ലളിതവും ഫലപ്രദവുമായ ബദാം ഓയിൽ (ആൽമണ്ട് ഓയിൽ) മാത്രം മതി.
മുഖം, മുടി, ചുണ്ടുകൾ എന്നിവയുടെ സംരക്ഷണത്തിന് ഒരുപോലെ ഉപയോഗിക്കാൻ സാധിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. വിറ്റാമിൻ ഇയുടെ കലവറയാണ് ബദാം ഓയിൽ. ചർമ്മത്തിന്റെയും ഒപ്പം മുടിയുടെയും സ്വാഭാവിക തിളക്കത്തിന് ആവശ്യമായ വിറ്റാമിൻ ഇ , ആന്റിഓക്‌സിഡന്റുകൾ എന്നിവ ബദാം ഓയിലിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
മുടിക്ക് നല്ല തിളക്കം ലഭിക്കാനും മുടി പൊട്ടിപ്പോകുന്നത് തടയാനും ബദാം ഓയിൽ സഹായിക്കും. കണ്ണുകൾക്ക് താഴെയുള്ള കറുത്ത പാടുകൾ കുറയ്ക്കാൻ ഇത് പുരട്ടുന്നത് നല്ലതാണ്. മാത്രമല്ല വരണ്ടുണങ്ങി പൊട്ടിയ ചുണ്ടുകൾക്ക് സ്വാഭാവിക മൃദുത്വം നൽകാനും ഇത് പുരട്ടുന്നതുവഴി സാധിക്കും. ബദാം ഓയിൽ സ്ഥിരമായി ഉപയോഗിച്ചാൽ ആർക്കും തിളക്കമാർന്നതും ആരോഗ്യകരമായ ചർമ്മം സ്വന്തമാക്കാനാകുമെന്നുമാണ് വിദഗ്ധർ പറയുന്നത്.
Source link


