test del 5 copy of del 3
പശ്ചിമേഷ്യൻ യുദ്ധം: മത്സ്യബന്ധന ബോട്ട് നിർമാണ മേഖലയിലും പ്രതിസന്ധി; അടച്ചിടേണ്ട സ്ഥിതി

വിഴിഞ്ഞം ∙ പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പ്രത്യാഘാതം മത്സ്യബന്ധന ബോട്ട് നിർമാണ മേഖലയിലും. യുദ്ധം കാരണം ക്രൂഡ് ഓയിൽ വിലക്കയറ്റത്തെ തുടർന്ന് ബോട്ട് നിർമാണ അസംസ്കൃത വസ്തുക്കൾക്കുണ്ടായ വൻ വില വർധന ഈ തൊഴിൽ മേഖലയെ പ്രതിസന്ധിയിലേക്ക് തള്ളുകയാണ്. ഈ നില തുടർന്നാൽ ബോട്ട് നിർമാണ ശാലകൾ അടച്ചിടേണ്ട സ്ഥിതിയാണെന്ന് വിഴിഞ്ഞത്തെ ബോട്ട് ബിൽഡിങ് യാഡ് ഉടമകൾ പറഞ്ഞു.വിഴിഞ്ഞം മത്സ്യ ബന്ധന തുറമുഖത്തോടനുബന്ധിച്ച് 4 ബോട്ട് യാഡുകളാണുള്ളത്. ഫൈബർ ബോട്ടുകൾ സാധാരണ 5 വർഷം വരെ ഉപയോഗിക്കുമെങ്കിലും രണ്ടുവർഷം കൂടുമ്പോൾ മത്സ്യത്തൊഴിലാളികൾ ബോട്ടുകൾ മാറ്റുകയാണ് പതിവെന്നു ബന്ധപ്പെട്ടവർ പറയുന്നു. മീൻപിടിത്ത സീസൺ അടുത്തിരിക്കെ ഈ മേഖല പ്രതിസന്ധിയെ നേരിടുന്നത് ഈ തൊഴിലിനെ മാത്രം ആശ്രയിച്ചു കഴിയുന്ന നിരവധി കുടുംബങ്ങളെ കൂടി ദോഷകരമായി ബാധിക്കും.
Source link


