test del 5 copy of del 3

യുദ്ധത്തിന്റെ പ്രതിഫലനം തുടങ്ങി, വിലക്കയറ്റത്തോതിൽ വർധന‌, ‘ചീത്തപ്പേരില്‍ കേരളത്തിന് മുന്നേറ്റം’, അടുത്ത മാസം ‘കണക്കുമാറും’


ന്യൂഡൽഹി∙ പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, വിലക്കയറ്റത്തോതിൽ വീണ്ടും നേരിയ വർധന. മാർച്ചിൽ 3.4 ശതമാനമായിരുന്ന നിരക്ക് ഏപ്രിലിൽ 3.48 ശതമാനമായി ഉയർന്നു. ഭക്ഷ്യവസ്തുക്കളുടെ വിലയിലെ വർധനയാണ് നിരക്കിൽ പ്രതിഫലിച്ചത്. എന്നാൽ വിദഗ്ധർ പ്രവചിച്ച അത്രയും വിലക്കയറ്റം ഉയർന്നില്ല. 3.7 ശതമാനത്തിനു മുകളിലെത്തുമെന്നായിരുന്നു പ്രവചനങ്ങളിൽ ഏറെയും.കേരളത്തിലെ വിലക്കയറ്റത്തോത് മാർച്ചിൽ 3.62 ശതമാനമായിരുന്നത് 3.77 ശതമാനമായി വർധിച്ചു. ഇക്കുറി സംസ്ഥാനങ്ങളുടെ പട്ടികയിൽ ആറാമതാണ് കേരളം. കഴിഞ്ഞ തവണ ഏഴാമതായിരുന്നു. തെലങ്കാന (5.81%), ആന്ധ്രപ്രദേശ് (4.2%), തമിഴ്നാട് (4.18%), സിക്കിം (4.16%) എന്നിവയാണ് മുന്നിലുള്ള സംസ്ഥാനങ്ങൾ.


Source link

Back to top button