test del 3
ഇല്ലാത്ത വാച്ചർക്കു ശമ്പളം, കള്ള ബില്ല്, തേക്കു വെട്ടിക്കടത്ത്; വനം വകുപ്പിൽ ‘ഒത്തുതീർപ്പ് മേള’

കോഴിക്കോട്∙ തിരഞ്ഞെടുപ്പുഫലം വരുന്നതിനു തൊട്ടുമുൻപ് വനം വകുപ്പിലെ വകുപ്പുതല നടപടികളും വിജിലൻസ് അന്വേഷണങ്ങളും തിരക്കിട്ട് ഒത്തുതീർപ്പാക്കി. ഗുരുതരമായ സാമ്പത്തിക ക്രമക്കേടിനു സസ്പെൻഷൻ നേരിട്ട കേസുകൾ വരെ പൊലീസ് അന്വേഷണത്തിനു പോലും വിടാതെ ദിവസങ്ങൾക്കുള്ളിൽ അവസാനിപ്പിക്കുകയായിരുന്നു. വനം വകുപ്പിലെ വിവിധ സംഘടനകളുടെ ഇടപെടലുകളെയും ഉന്നത ഉദ്യോഗസ്ഥരുടെ സമ്മർദത്തെയും തുടർന്ന് അൻപതോളം കേസുകൾ അവസാനിപ്പിച്ച് ഉത്തരവിറക്കിയതായാണു വിവരം.സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നവരെ വാച്ചർമാരായി നിയമിച്ച് ‘മസ്റ്റർ റോളുകൾ സാക്ഷ്യപ്പെടുത്തിയത് ശരി വയ്ക്കുന്നുണ്ടെങ്കിലും അതു സദുദ്ദേശ്യത്തോടെ ചെയ്തതാണെ’ന്ന വിചിത്ര കണ്ടെത്തലും ഉത്തരവിലുണ്ട്. ഹിമാലയൻ തേഡ് ഐ ട്രസ്റ്റ് എന്ന പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ ഒരു അസിസ്റ്റന്റ് കൺസർവേറ്റർക്കെതിരെ ആരംഭിച്ച നടപടികളും തീർപ്പാക്കിയിട്ടുണ്ട്. കോന്നി ഡിവിഷനിലെ സർക്കാർ തേക്കു തോട്ടത്തിൽനിന്ന് തേക്കു മുറിച്ചു കടത്തിയ കേസിലെ നടപടികൾ കഴിഞ്ഞ മാസം 18ന് അവസാനിപ്പിച്ചു. ഇത്തരത്തിൽ അൻപതോളം കേസുകൾ ഒരു മാസത്തിനുള്ളിൽ തീർപ്പാക്കിയിട്ടുണ്ട്.
Source link


