test del 3
‘മുഖ്യമന്ത്രിപ്പോര്’ കർണാടകയിലും; ഡി.കെ.ശിവകുമാറിനെ അനുകൂലിച്ച് പോസ്റ്ററുകൾ

ബെംഗളൂരു ∙ കർണാടക കോൺഗ്രസിൽ മുഖ്യമന്ത്രിപദത്തിന്റെ പേരിലുള്ള അധികാരത്തർക്കം വീണ്ടും സജീവമാകുന്നു. ഉപമുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനുമായ ഡി.കെ.ശിവകുമാറിനെ അടുത്ത മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടുന്ന പോസ്റ്ററുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ശിവകുമാറിന്റെ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ അനുയായികളാണ് പോസ്റ്ററുകൾ സ്ഥാപിച്ചത്. അതേസമയം, കഴിഞ്ഞ മാസം ഈ വിഷയത്തിൽ പ്രതികരിച്ച ഡി.കെ. ശിവകുമാർ അധികാരത്തർക്കമെന്ന അഭ്യൂഹം തള്ളിക്കളഞ്ഞിരുന്നു. താനും മുഖ്യമന്ത്രിയും കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനങ്ങൾ പൂർണമായി അനുസരിക്കുമെന്നും, അനുയോജ്യമായ സമയത്ത് ഹൈക്കമാൻഡ് ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കർണാടകയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കോൺഗ്രസ് ഹൈക്കമാൻഡ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ വിഷയത്തിൽ നേരിട്ട് ഇടപെടുന്നുണ്ടെന്നാണ് വിവരം.
Source link


