test del 4 copy of del 3

അഭിപ്രായം അറിയിക്കണം: ബെന്നി ബെഹനാനോട് പ്രതിഷേധക്കാർ; തടഞ്ഞില്ലെന്ന് എംപി – വിഡിയോ


കൊച്ചി∙ മുഖ്യമന്ത്രി പ്രഖ്യാപനത്തിലുണ്ടാകുന്ന കാലതാമസത്തിനിടെ ബെന്നി ബെഹനാന്‍ എംപിയെ തടഞ്ഞുനിർത്തി പ്രതിഷേധമറിയിച്ച് കോൺഗ്രസ് പ്രവർത്തകർ. വി.ഡി.സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കണമെന്നായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ അടക്കമുള്ളവരുടെ ആവശ്യം. കാറിൽനിന്നിറങ്ങുന്ന ബെന്നി ബെഹനാനോടു പ്രവർത്തകർ സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പ്രവർത്തകരുടെ തോളിൽ കയ്യിട്ട് ബെഹനാൻ സംസാരിക്കുന്നതും കാണാം. തന്നെ തടഞ്ഞിട്ടില്ലെന്നും പ്രവർത്തകർ അവരുടെ അഭിപ്രായം അറിയിക്കുകയാണു ചെയ്തെന്നും ബെന്നി ബെഹനാൻ പ്രതികരിച്ചു.എന്നാൽ തന്നെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞിട്ടില്ലെന്നും പരിചയമുള്ള കോൺഗ്രസ് പ്രവർത്തകർ വന്ന് സംസാരിച്ചതാണെന്ന് ബെഹനാൻ പറഞ്ഞു. അവിടെ ഒരു പ്രതിഷേധവും ഉണ്ടായിട്ടില്ല. അവർ അവരുടെ അഭിപ്രായം പറഞ്ഞു. ഹൈക്കമാൻഡിനെ എല്ലാ കാര്യങ്ങളും അറിയിച്ചിട്ടുണ്ടെന്നും തീരുമാനം വരുന്നതുവരെ കാത്തിരിക്കാമെന്നും അവരോടു മറുപടി പറഞ്ഞെന്നും ബെഹനാൻ വ്യക്തമാക്കി. ‘‘പ്രവർത്തകർ കാര്യങ്ങൾ ചോദിക്കുന്നതു സ്വാഭാവികമാണ്. അതിനു മറുപടിയും പറഞ്ഞു. ഞാൻ എല്ലായിടത്തും ഒട്ടേറെ പരിപാടികൾക്കായി പോകുന്നുണ്ട്’’ – ബെന്നി ബെഹ്നാൻ പറഞ്ഞു.


Source link

Back to top button