test del 3

മുഖ്യമന്ത്രിയും മന്ത്രിമാരും ഇല്ല; ഭരണസ്തംഭനം ഒഴിവാക്കാന്‍ യോഗം വിളിച്ച് ചീഫ് സെക്രട്ടറി, തീരുമാനങ്ങൾ…


തിരുവനന്തപുരം∙ തിരഞ്ഞെടുപ്പ് ഫലം വന്ന് പത്തു നാള്‍ കഴിഞ്ഞിട്ടും സംസ്ഥാനത്ത് പുതിയ മുഖ്യമന്ത്രിയും മന്ത്രിമാരും ഇല്ലാത്ത സാഹചര്യത്തില്‍ ഭരണസ്തംഭനം ഒഴിവാക്കാന്‍ വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ച് ചീഫ് സെക്രട്ടറി. സ്‌കൂള്‍ തുറക്കലും മണ്‍സൂണ്‍ മുന്നൊരുക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. സ്‌കൂള്‍ ഫിറ്റ്നസ് പരിശോധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഊര്‍ജിതമാക്കാന്‍ വിദ്യാഭ്യാസവകുപ്പിനു നിര്‍ദേശം നല്‍കി. പാഠപുസ്തക വിതരണം മേയ് 31നുള്ളില്‍ പൂര്‍ത്തിയാക്കാനും തീരുമാനിച്ചു. സെക്രട്ടേറിയറ്റ് നാഥനില്ലാക്കളരിയായതോടെ ഫയല്‍നീക്കം ഏതാണ്ട് സ്തംഭിച്ച മട്ടിലാണ്. അത്യാവശ്യ ഫയലുകളില്‍ ഉദ്യോഗസ്ഥര്‍ തീരുമാനം തേടുമ്പോള്‍ പുതിയ സര്‍ക്കാര്‍ വരട്ടെ എന്നാണ് വകുപ്പു സെക്രട്ടറിമാരുടെ മറുപടി. അല്ലെങ്കില്‍ ചീഫ് സെക്രട്ടറി നിര്‍ദേശിക്കട്ടെ എന്നാണു നിലപാട്. 


Source link

Back to top button