test del 4 copy of del 3
കേരള രാഷ്ട്രീയം മലീമസമായി; രാഷ്ട്രീയത്തിൽ പറയുന്ന വാക്കുകൾക്ക് മാന്യത വേണം: പന്ന്യൻ രവീന്ദ്രൻ

കണ്ണൂർ ∙ രാഷ്ട്രീയത്തിൽ പറയുന്ന വാക്കുകൾക്ക് മാന്യത വേണമെന്ന് മുതിർന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. കേരള രാഷ്ട്രീയം മലീമസമായെന്നും അദ്ദേഹം പറഞ്ഞു. നേതാക്കളും പാർട്ടിയും തമ്മിലുള്ള ബന്ധം വളരെ അകന്നു. എങ്ങനെ പെരുമാറണം എന്ന് നേതാക്കൻമാരെ പഠിപ്പിക്കേണ്ട സമയമായി. താൻ ഇതുവരെ ഒരു നേതാവിനെതിരെയും മോശമായ വാക്കുപയോഗിച്ചിട്ടില്ല. ജനാധിപത്യത്തിൽ അത് ഭൂഷണമല്ല. എന്നാൽ നീ പോടാ, ചെറ്റ, എന്തെടാ എന്നൊക്കെയാണ് ഉയർന്ന നേതാക്കൾ പറയുന്നത്. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്. കേരള രാഷ്ട്രീയത്തിലെ ജീർണത പരിഹരിക്കാൻ വലിയ ശ്രമം വേണം.
Source link


