test del 1

ദളപതി വിജയ് സ്‌റ്റൈലിൽ കുട്ടി ആരാധകൻ; വൈറലായി പ്രാണേഷിന്റെ വീഡിയോ

തമിഴ്‌നാട് മുഖ്യമന്ത്രിയായി സി ജോസഫ് വിജയ് സ്ഥാനമേറ്റത് ആഘോഷിക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകർ. പ്രായഭേദമില്ലാത്ത ആരാധകർക്ക് മുന്നിൽ അദ്ദേഹം എന്നും ദളപതി വിജയ് ആണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ അതിയായി സന്തോഷിക്കുന്ന അദ്ദേഹത്തിന്റെ ഒരു കുഞ്ഞു ആരാധകന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കോൺഗ്രസ് നേതാവ് കെ എസ് ശബരീനാഥിന്റെയും ദിവ്യ എസ് അയ്യർ ഐഎഎസിന്റെയും മകൻ മൽഹാറാണ് ആ കൊച്ചുമിടുക്കൻ.

ദിവ്യ എസ് അയ്യർ ഷൂട്ട് ചെയ്‌ത മൽഹാറിന്റെ വീഡിയോയാണിപ്പോൾ വൈറലാകുന്നത്. പ്രേക്ഷകർക്കിടയിൽ പ്രാണേഷ് എന്ന പേരിൽ അറിയപ്പെടുന്ന മൽഹാറിന്റെ മുറിയിൽ സൂക്ഷിച്ചിരിക്കുന്ന അവൻ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വ്യക്തികളുടെ ചിത്രങ്ങൾ ദിവ്യ എസ് അയ്യർ വീഡിയോയിൽ കാണിക്കുന്നു. അബ്‌ദുൽ കലാം, സ്വാമി വിവേകാന്ദൻ, അംബേദ്‌ക്കർ എന്നിവരുടെ ചിത്രങ്ങൾ മുറിയിൽ കാണാം. അക്കൂട്ടത്തിലാണ് കറുത്ത ടീഷർട്ടിൽ നിൽക്കുന്ന വിജയിയുടെ ചിത്രവും സൂക്ഷിച്ചിരിക്കുന്നത്. ധരിച്ചിരുന്ന വെള്ള ടീഷർട്ട്‌ മാറ്റി കറുത്ത ടീഷർട്ട് ധരിക്കുന്ന മകനോട് ഇതെന്തിനാണ് ധരിക്കുന്നതെന്ന് ചോദിക്കുമ്പോൾ വിജയ്‌ക്ക് വേണ്ടിയെന്നാണ് മറുപടി പറയുന്നത്. ശേഷം വിജയുടെ ഫോട്ടോയ്‌ക്ക് മുൻപിൽ വന്ന് അദ്ദേഹത്തിന്റെ സ്‌റ്റൈലിൽ കൈകെട്ടി നിൽക്കുകയാണ് മൽഹാർ. ഒരു കുട്ടി ആരാധകന്റെ വീട്ടിലെ വിശേഷങ്ങൾ എന്ന അടിക്കുറിപ്പോടെയാണ് ദിവ്യ എസ് അയ്യർ വീഡിയോ പങ്കുവച്ചിരിക്കുന്നത്.


Source link

Back to top button