NATIIONAL

‘അത്രയ്ക്ക് ധൈര്യമുണ്ടെങ്കിൽ അവർ….’: പാക്കിസ്ഥാൻ ക്യാപ്റ്റന്റെ വെല്ലുവിളി ഏറ്റെടുത്ത് ബംഗ്ലദേശ്; 104 റൺസിന്റെ കൂറ്റൻ ജയം– വിഡിയോ


ധാക്ക ∙ പാക്കിസ്ഥാനെതിരായ 2 ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ബംഗ്ലദേശിന് 104 റൺസിന്റെ കൂറ്റൻ ജയം. ഇതാദ്യമായാണ് സ്വന്തം മണ്ണിൽ പാക്കിസ്ഥാനെതിരെ ബംഗ്ലദേശ് ഒരു ടെസ്റ്റ് മത്സരം ജയിക്കുന്നത്. രണ്ടാം ഇന്നിങ്സിൽ 268 റൺസ് പിന്തുടർന്ന പാക്കിസ്ഥാന്റെ പോരാട്ടം 163ൽ അവസാനിച്ചു. 5 വിക്കറ്റ് വീഴ്ത്തിയ പേസർ നഹിദ് റാണയുടെ പ്രകടനമാണ് പാക്കിസ്ഥാനെ തകർത്തത്. സ്കോർ: ബംഗ്ലദേശ് 413, 9ന് 240 ഡിക്ലയേഡ്. പാക്കിസ്ഥാൻ 386, 163. ആദ്യ ഇന്നിങ്സിൽ സെഞ്ചറിയും രണ്ടാം ഇന്നിങ്സിൽ അർധ സെ‍ഞ്ചറിയും നേടിയ ബംഗ്ല ക്യാപ്റ്റൻ നജ്മുൽ ഹൊസെയ്ൻ ഷാന്റോയാണ് പ്ലെയർ ഓഫ് ദ് മാച്ച്. ‘‘ബംഗ്ല‌ദേശിന് അത്രയ്ക്ക് ധൈര്യമുണ്ടെങ്കിൽ ഞങ്ങൾക്ക് 70 ഓവറിൽ 260 റൺസ് വിജയലക്ഷ്യം നൽകട്ടെ. ഞങ്ങൾ അത് പിന്തുടർന്ന് ജയിക്കും. പക്ഷേ അവർ അതിന് തുനിയുമെന്ന് എനിക്ക് തോന്നുന്നില്ല.’’– സല്‍മാന്‍ ആഗ പറഞ്ഞു. ബംഗ്ലദേശ് ജയം ലക്ഷ്യമിടുന്നില്ലെന്ന് പരോക്ഷമായി പരിഹസിക്കുക കൂടിയായിരുന്നു സൽമാൻ ആഗ. എന്നാൽ പാക്ക് നായകന്‍റെ വെല്ലുവിളി ബംഗ്ലദേശ് ഏറ്റെടുക്കുന്നതാണ് അവസാന ദിനം കണ്ടത്.സ്വന്തം നാട്ടിൽ പാക്കിസ്ഥാനെതിരെ ബംഗ്ലദേശ് നേടുന്ന ആദ്യ ടെസ്റ്റ് വിജയമാണിത്. 2024ൽ പാക്കിസ്ഥാനെ അവരുടെ നാട്ടിൽ 2-0 ന് തോൽപ്പിച്ചതിന് പിന്നാലെ ബംഗ്ലദേശ് നേടുന്ന തുടർച്ചയായ മൂന്നാം ടെസ്റ്റ് ജയം. ജയത്തോടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ 12 പോയിന്‍റ് സ്വന്തമാക്കിയ ബംഗ്ലദേശ്, പാക്കിസ്ഥാനെ മറികടക്കുകയും ചെയ്തു. 16 മുതലാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ്.


Source link

Back to top button