test del 4 copy of del 3

എല്ലാവരുടെയും കൂട്ടുകാരൻ: പുസ്തകങ്ങൾക്കൊപ്പം സഞ്ചരിച്ച ബിനോയ്; ബാക്കിയാകുന്നു, ചേർത്തുവച്ച പുസ്തകങ്ങൾ


കൊട്ടിയൂർ ∙ എല്ലാവരുടെയും കൂട്ടുകാരനായിരുന്ന ബിനോയിക്കുണ്ടായ അപകടവും മരണവും ഞെട്ടലോടെയാണ് കൊട്ടിയൂരിലെ വ്യാപാരികളും നാട്ടുകാരും കേട്ടത്. കൊട്ടിയൂർ ടൗണിൽ എത്തുന്ന ഏതൊരാൾക്കും പരിചിതനും സ്നേഹിതനുമായിരുന്ന ബിനോയിയുടെ വേർപാട് ഉൾക്കൊള്ളാൻ നാടിനായില്ല. ഒരുപക്ഷേ ഒരുകാലത്ത് കൊട്ടിയൂരിലെ ഏറ്റവും വലിയ പുസ്തകശേഖരം ഉണ്ടായിരുന്നതും ബിനോയിക്കും ഇരട്ട സഹോദരൻ ബിജോയ്ക്കും ആയിരുന്നു എന്നു പറയാം. പുസ്തകങ്ങളിലെ നന്മകൾ സ്വീകരിച്ച് എല്ലാവരുമായും മികച്ച സൗഹൃദം പങ്കിടുന്ന ഒരാളായിരുന്നു ബിനോയ്. അപകട വിവരം കേട്ടപ്പോൾതന്നെ വ്യാപാരികൾ കടകളടച്ച് ആശുപത്രിയിലേക്ക് ഓടിയെത്തി.വാഹനാപകടത്തിൽ വ്യാപാരി മരിച്ചു  കൊട്ടിയൂർ ∙ ചുങ്കക്കുന്നിലുണ്ടായ വാഹനാപകടത്തിൽ കൊട്ടിയൂർ ടൗണിലെ ട്വിങ്കിൾ ട്വിൻസ് വെജിറ്റബിൾസ് ഉടമ ബിനോയ് ജേക്കബ് തുരുത്തിയിൽ (53) മരിച്ചു. കൊട്ടിയൂരിൽനിന്നു കൊളക്കാട്ടേക്കു സ്കൂട്ടറിൽ പോകുകയായിരുന്ന ബിനോയ്, സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുമ്പോൾ ചുങ്കക്കുന്ന് ഫാത്തിമമാതാ ഫൊറോനപ്പള്ളിക്കു മുന്നിലായിരുന്നു അപകടം. എതിരെയെത്തിയ ലോറികണ്ട് ഇടതുവശത്തേക്കു സ്കൂട്ടർ ചേർത്തപ്പോൾ ബസിന്റെ പിന്നിലെ ചക്രത്തിൽ കുടുങ്ങുകയായിരുന്നു.


Source link

Back to top button