test del 3
അവയവക്കച്ചവട കേസിലെ പ്രതിക്ക് കൊലക്കേസ് ബന്ധവും; നജീബിനെ ചുറ്റിപ്പറ്റി ദുരൂഹത

കൊച്ചി∙ വ്യാജരേഖകൾ ചമച്ച് അവയവ കച്ചവടം നടത്തിയതിന് അറസ്റ്റിലായ കാസർകോട് സ്വദേശി മുഹമ്മദ് നജീബ് കല്ലട്ര കുപ്രസിദ്ധമായ കാലിയ റഫീഖ് വധക്കേസിൽ പ്രതിയാവുകയും പിന്നീടു വെറുതെ വിടുകയും ചെയ്തയാൾ. കാസർകോട് ഉപ്പള സ്വദേശിയും 45ലേറെ കേസുകളിൽ പ്രതിയുമായിരുന്ന കാലിയ റഫീഖ് 2017 ഫെബ്രുവരി 14നാണ് മംഗളുരുവിനടത്തുവച്ചു കൊല ചെയ്യപ്പെട്ടത്. കൊലപാതകം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തി നജീബിനെ കേസിൽ ആറാം പ്രതിയാക്കിയിരുന്നു. എന്നാൽ തെളിവുകളുടെ അഭാവത്തിൽ നജീബ് ഉൾപ്പെടെ നാലുപേരെ വെറുതേവിടുകയായിരുന്നു. നജീബ്, കൊലപാതകം ഉൾപ്പെടെ 12ഓളം കേസുകളിൽ പ്രതിയാണെന്ന് എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ്.സുദർശൻ വ്യക്തമാക്കിയിരുന്നു. ഉള്ളാളിനടുത്തുള്ള കൊടേക്കാറിലെ പെട്രോൾ പമ്പിനു മുന്നിലെത്തിയപ്പോൾ ഇവർ സഞ്ചരിച്ചിരുന്ന കാറിൽ എതിരെ തെറ്റായ ദിശയിൽ എത്തിയ ലോറി ഇടിച്ചു. പിൻസീറ്റിലായിരുന്ന റഫീഖ് അപകടം മണത്ത് പുറത്തിറങ്ങുമ്പോഴേക്കും പിന്നിൽനിന്ന് മറ്റൊരു കാറിലെത്തിയ നാലംഗ സംഘം വെടിയുതിർത്തു. പെട്രോൾ പമ്പിനടുത്തേക്ക് ഓടിയ റഫീഖിനെ ഈ സംഘം വെടിവച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. നജീബും കാറിലുണ്ടായിരുന്ന മറ്റുള്ളവരും ഓടി രക്ഷപെട്ടെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ നജീബിനെ കേസിൽ ആറാം പ്രതിയാക്കി പൊലീസ് കേസെടുത്തു. ഇതോടെ ഒളിവിൽ പോയ നജീബിനെ പിന്നീട് പൊലീസ് പിടികൂടുന്നത് രണ്ടര വർഷങ്ങൾക്കുശേഷമാണ്. മുംബൈ, ബെംഗളുരു, എറണാകുളം തുടങ്ങിയ മേഖലകളിൽ നജീബ് ഒളിവിലായിരുന്നു എന്നാണ് അന്നു പുറത്തുവന്ന വാർത്തകൾ. റഫീഖിനും നജീബിനുമൊപ്പം കാറിലുണ്ടായിരുന്ന ഫിറോസിന്റെ മൊഴി പ്രകാരം നജീബ് ഓടിക്കയറിയത് കൊലപാതകികൾ സഞ്ചരിച്ച കാറിലാണ്. അതുപോലെ, പെട്രോൾ പമ്പിനു സമീപം നജീബ് കാർ നിർത്തിയിട്ടു എന്നും ആരോപണങ്ങൾ ഉയർന്നിരുന്നു. സെഷൻസ് കോടതി 2019 ഒക്ടോബറിൽ നജീബിന്റെ ജാമ്യാപേക്ഷ തള്ളിയെങ്കിലും ഹൈക്കോടതി നവംബറിൽ ജാമ്യം അനുവദിച്ചു. താൻ മെഡിക്കൽ റെപ്രസന്റിറ്റീവാണെന്നും മൂന്നു മക്കള് ഉൾപ്പെടെയുള്ള കുടുംബത്തെ നോക്കേണ്ടതുണ്ടെന്നും പ്രമേഹരോഗിയാണെന്നുമുള്ള വാദങ്ങളായിരുന്നു നജീബിന്റേത്.
Source link


