test del 5 copy of del 3

ദുരന്തങ്ങളുടെ ‘ലൈഫി’ൽ; ലൈഫ് മിഷനിൽ ലഭിച്ച വീടിന്റെ മേൽക്കൂര നിർമാണം പൂർത്തിയാക്കാനാവാതെ വാടക വീട്ടിൽ കുടുംബം


കോട്ടയം ∙ കാൻസർ രോഗിയായ അമ്മയുടെ ചികിത്സയ്ക്ക് വായ്പയെടുത്ത് കടബാധ്യതയിലായ കുടുംബം തലചായ്ക്കാനിടമില്ലാതെ വലയുന്നു. ലൈഫ് മിഷൻ ഭവന പദ്ധതിയിൽ ലഭിച്ച വീടിന്റെ മേൽക്കൂര നിർമാണം പൂർത്തിയാക്കാനാവാതെ വാടകയ്ക്ക് കഴിയുന്ന കുടുംബം കനിവ് തേടുകയാണ്. മാങ്ങാനം കളമ്പാട്ടുകുന്ന് തെക്കേമുറിയിൽ ടി.എം.ഷാജിക്കും ഭാര്യ നാൻസിക്കും ഈ മഴക്കാലത്തിനു മുൻപെങ്കിലും വീടിന്റെ നിർമാണം പൂർത്തിയാക്കണമെന്നാണ് ആഗ്രഹം. 2 വർഷം മുൻപാണ് ഭിത്തികൾ നിർമിച്ചത്. ഗ്ലാസ് ഗോഡൗണിൽ ജോലി ചെയ്തിരുന്ന ഷാജിയുടെ ഇരുകണ്ണുകളും 7 വർഷം മുൻപു പ്രമേഹം ബാധിച്ച് നഷ്ടമായി. 2 കാലുകളിലായി 5 വിരലുകളും മുറിച്ചു. ഇപ്പോഴും ചികിത്സയിലാണ്.


Source link

Back to top button