LATEST NEWS

മേയ് 14 വരെ മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ‘പന്തുപോലെ ഉരുണ്ട്’ മിന്നലേൽക്കാതെ ശ്രദ്ധിക്കാം


പത്തനംതിട്ട ∙ ഉച്ചകഴിഞ്ഞ് ശക്തമായ ഇടിമിന്നലിന്റെ അകമ്പടിയോടെ എത്തുന്ന വേനൽമഴ ശക്തി പ്രാപിച്ചതോടെ മിന്നലേൽക്കാതെ പ്രത്യേകം ശ്രദ്ധിക്കണം. 14 വരെ സംസ്ഥാനത്ത് മിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40–50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.വാഹനങ്ങളുടെ ഉൾഭാഗം സുരക്ഷിതമാണ്. മിന്നലുള്ള സമയത്ത് വാഹനത്തിനകത്തു തന്നെ തുടരുക. കൈകാലുകൾ പുറത്തിടരുത്. വാഹനങ്ങളുടെ ഉള്ളിൽ ഇരിക്കുന്നത് സുരക്ഷിതമാണ്. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.‌മിന്നലുള്ളപ്പോൾ ടെറസിലേക്ക് ഓടല്ലേ


Source link

Back to top button