NEWS
കോൺക്രീറ്റ് സ്ലാബ് തകർന്നു; പരീക്ഷ എഴുതാനെത്തിയവർ മാലിന്യം നിറഞ്ഞ ഓടയിൽ വീണു

കാൻപൂർ∙ ഉത്തർപ്രദേശിലെ കാൻപൂരിൽ പരീക്ഷ കേന്ദ്രത്തിന് പുറത്തുള്ള ഓടയുടെ കോൺക്രീറ്റ് സ്ലാബ് തകർന്നു വീണു. ബിഎഡ് പ്രവേശന പരീക്ഷ എഴുതാനെത്തിയ ഇരുപത്തഞ്ചോളം വിദ്യാർഥികൾ ഓടയിൽ വീണു. മാക് റോബർട്ട്ഗഞ്ചിലെ എച്ച്.എൻ. മിശ്ര പിജി കോളജിലാണ് സംഭവം. പരീക്ഷ കേന്ദ്രത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് ഉദ്യോഗാർഥികൾ ഒരു ഫോട്ടോസ്റ്റാറ്റ് കടയ്ക്ക് മുന്നിൽ കയറി നിന്നിരുന്നു. ഇതിനു സമീപമായിരുന്നു ഓടയുണ്ടായിരുന്നത്. കൂടുതൽ ആളുകൾ എത്തിയതോടെ ഭാരം താങ്ങാനാവാതെ ഓട തകർന്നു വീണെന്ന് ദൃക്സാക്ഷികൾ പറയുന്നു. 20–25 ഉദ്യോഗാർഥികൾ മാലിന്യം നിറഞ്ഞ ഓടയിൽ വീണു.
Source link


