NEWS

ആട്ടിറച്ചിയെന്ന് പറഞ്ഞ് പോത്തിറച്ചി വിതരണം ചെയ്തു; ബെംഗളൂരുവിൽ മലയാളികൾ അറസ്റ്റിൽ


ബൊമ്മനഹള്ളി∙ ബെംഗളൂരുവിൽ ആട്ടിറച്ചിയെന്ന പേരിൽ പോത്തിറച്ചി വിതരണം ചെയ്ത ഹോട്ടൽ അടപ്പിച്ച് പൊലീസ്. ബൊമ്മനഹള്ളിയിലെ ഐസരി ഹബ്ബിലുള്ള കായലോരം ഹോട്ടലിലാണ് സംഭവം. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവരുടെ പരാതിയിൽ ജീവനക്കാരായ രണ്ട് മലയാളികളെ പൊലീസ് അറസ്റ്റ് ചെയ്തു.  ഒന്നര വർഷം മുൻപാണ് ഹോട്ടൽ പ്രവർത്തനം തുടങ്ങിയത്. കഴിഞ്ഞ ദിവസം ഹോട്ടലിലെത്തിയ ആളുകൾ ആട്ടിറച്ചി ഓർ‍ഡർ ചെയ്തു. എന്നാൽ നൽകിയത് ആട്ടിറച്ചിയല്ലെന്ന് ഇവർക്ക് സംശയം തോന്നി. പിന്നാലെ ജീവനക്കാരോട് ചോദിച്ചെങ്കിലും മറുപടിയിൽ വ്യക്തതയില്ലായിരുന്നു. പിന്നാലെ ഇവർ അവലഹള്ളി പൊലീസിൽ പരാതി നൽകി. 


Source link

Back to top button