CINEMA
നാലാം ക്ളാസുകാരന്റെ മൂന്നാം വരവ് ദൃശ്യം 3 ട്രെയിലർ

ജോർജ് കുട്ടിയേയും കുടുംബത്തേയും ആകാംക്ഷയോടെ കാത്തിരിക്കുന്ന മലയാളി പ്രേഷകർക്കു മുന്നിലേക്ക് ആ കഥാപാത്രങ്ങൾ ഉൾക്കൊള്ളുന്ന ദൃശ്യം 3 യുടെ ട്രെയിലർ പുറത്തിറങ്ങി . വേട്ടക്കാരുടെ മുന്നിൽ നിന്നും ബുദ്ധിപൂർവ്വമായി രക്ഷപെടാൻ ശ്രമിക്കുന്ന ജോർജ് കുട്ടിയുടെ കരു നീക്കങ്ങൾ തുടരുന്നു. കാര്യങ്ങൾ ഒന്നും അവസാനിച്ചിട്ടില്ലാ… തുടരുകയാണ് എന്നു സൂചിപ്പിക്കുന്നു ട്രെയിലർ . എന്റെ കഴിഞ്ഞ നാൽപ്പത്തിയെട്ടു വർഷത്തെ അഭിനയ ജീവിതത്തിൽ കിട്ടിയ രസകരമായ കഥാപാത്രം ആണ് ജോർജ് കുട്ടി എന്നും തനിക്കു പോലും അറിയാത്ത തരത്തിൽ ജോർജ് കുട്ടി വേറൊരാളായിമാറിയെന്നും ട്രെയിലർ ലോഞ്ചിൽ മോഹൻലാൽ പറഞ്ഞ വാക്കുകൾ ആണിത്. ജീത്തു ജോസഫ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മിക്കുന്നത്. മീന, സിദ്ധിഖ്, മുരളി ഗോപി, ആശ ശരത്, അൻസിബ ഹസൻ, എസ്തർ അനിൽ തുടങ്ങി നീണ്ട താരനിരയുണ്ട്. മോഹൻലാലിന്റെ ജന്മദിനമായ മേയ് 21ന് ചിത്രം പ്രദർശനത്തിന് എത്തും. പി.ആർ. ഒ വാഴൂർ ജോസ് .
Source link


