test del 3
85,000 ഫാൻ ക്ലബ്ബുകൾ, സമൂഹ മാധ്യമങ്ങളിലും കോടികൾ; തമിഴ്നാട്ടിൽ വിജയ് ഇറക്കിയത് ആ ‘അദൃശ്യശക്തി’

തമിഴ്നാടിന്റെ രാഷ്ട്രീയ ചരിത്രം എപ്പോഴും വെള്ളിത്തിരയുമായി ഇഴപിരിഞ്ഞു കിടക്കുന്ന ഒന്നാണ്. എംജിആറും കരുണാനിധിയും ജയലളിതയും അടക്കിവാണ ആ മണ്ണിലേക്ക് സിനിമയിൽ നിന്നും മറ്റൊരു താരം കൂടി അധികാരത്തിന്റെ ചെങ്കോലുമായി എത്തിയിരിക്കുന്നു–ചന്ദ്രശേഖർ ജോസഫ് വിജയ്, ആരാധകരുടെ പ്രിയപ്പെട്ട ‘ദളപതി’. എന്നാൽ പഴയ തലമുറയിലെ നേതാക്കളിൽ നിന്ന് വ്യത്യസ്തമായി, വിജയ് തന്റെ രാഷ്ട്രീയ സാമ്രാജ്യം പടുത്തുയർത്തിയത് വമ്പൻ റാലികളിലൂടെ മാത്രമല്ല, മറിച്ച് സ്മാർട് ഫോൺ സ്ക്രീനുകളിലൂടെ കൂടിയാണ്.മധുര സെൻട്രൽ മണ്ഡലത്തിലെ വിജയിയായ മാതർ ബദുറുദ്ദീന്റെ വിജയം തന്നെ ഒരു ഉദാഹരണം. ഒരു മാംസക്കട ഉടമയായ ബദുറുദ്ദീൻ, പിടിആർ പളനിവേൽ ത്യാഗരാജനെപ്പോലെയുള്ള അതികായരെയും സുന്ദർ സിയെപ്പോലെയുള്ള പ്രശസ്തരെയും പരാജയപ്പെടുത്തിയത് രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ചു. ഒരു മുസ്ലിം സ്ഥാനാർഥി ഹിന്ദു ഭൂരിപക്ഷമുള്ള മണ്ഡലത്തിൽ, പാർട്ടി അധ്യക്ഷൻ നേരിട്ട് പ്രചാരണത്തിന് എത്താതെ തന്നെ 19,000ത്തിലധികം വോട്ടുകൾക്ക് വിജയിച്ചെങ്കിൽ, അതിന് പിന്നിൽ ‘വിസിൽ’ എന്ന ചിഹ്നത്തേക്കാൾ വലിയൊരു ചാലകശക്തിയുണ്ട്.പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾ പണവും ജാതി സമവാക്യങ്ങളും ഉപയോഗിച്ച് വോട്ടുപിടിക്കുമ്പോൾ, തമിഴക വെട്രി കഴകം (ടിവികെ) ശ്രദ്ധ കേന്ദ്രീകരിച്ചത് ഡിജിറ്റൽ ക്യാംപയിനിങ്ങിലാണ്. ഇന്ത്യയിൽ ആദ്യമായി ഒരു തിരഞ്ഞെടുപ്പ് പൂർണമായും സോഷ്യൽ മീഡിയയുടെ കരുത്തിൽ വിജയിച്ച ഒന്നായി ഇതിനെ മാധ്യമ വിദഗ്ധർ വിലയിരുത്തുന്നു. വിജയ്യുടെ ഫാൻസ് ക്ലബ്ബുകൾ ഒരൊറ്റ രാത്രികൊണ്ട് സുസംഘടിതമായ ഒരു ഐടി വിങ്ങായി മാറി.
Source link


