NATIIONAL
വിജയിന്റെ പിന്നിൽ നിന്നത് ചെന്നൈ സൂപ്പർ കിങ്സ് താരം? വൈറലായി അശ്വിന്റെ പോസ്റ്റ്; ചെപ്പോക്കിൽ ‘രാഷ്ട്രീയം’ വേണ്ടെന്ന് സിഎസ്കെ

ചെന്നൈ ∙ തമിഴ്നാട് മുഖ്യമന്ത്രി വിജയ് സത്യപ്രതിജഞ്ജ ചെയ്ത ചടങ്ങിൽ പങ്കെടുത്ത് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആർ.അശ്വിൻ. ഞായറാഴ്ച രാവിലെ 10 മണിക്കാണ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഒപ്പം 9 മന്ത്രിമാരും ചുമതലയേറ്റു. ദൈവനാമത്തിലാണ് വിജയ് സത്യപ്രതിജ്ഞ ചെയ്തത്. ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ജവാഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ രാഹുൽഗാന്ധിയും പങ്കെടുത്തു.‘‘ചുമതല എപ്പോഴും ഒന്നാമതാണ്, പക്ഷേ വിജയിക്കേണ്ട ഒരു മത്സര ദിവസം (#CSKVLSG), ഇത് അൽപം കൂടുതലാണ്. ഇതൊരു പകൽ മത്സരമാണ്, ഒരു ടാക്സി വിളിച്ച് എത്രയും വേഗം ചെപ്പോക്കിൽ എത്തൂ, അൻഷുൽ കംബോജ്. പ്രധാന മത്സരാണ്.’’– അശ്വിൻ എക്സിൽ കുറിച്ചു. ചെപ്പോക്ക് സ്റ്റേഡിയത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരെയാണ് ഇന്നു ചെന്നൈ സൂപ്പർ കിങ്സിന്റെ മത്സരം. ഇതു സൂചിപ്പിച്ചാണ് അശ്വിന്റെ ട്വീറ്റ്. ഇതുവരെ 10 മത്സരങ്ങളിൽനിന്ന് 17 വിക്കറ്റ് വീഴ്ത്തിയ അൻഷുൽ കംബോജ് ചെന്നൈയുടെ പ്രധാന ബോളറാണ്. അശ്വിന്, ചെന്നൈ സൂപ്പർ കിങ്സ് മറുപടി നൽകുകയും ചെയ്തു. ‘പേടിക്കേണ്ട, അൻഷുൽ കംബോജ് ഇവിടെയുണ്ട്’ എന്നായിരുന്നു മറുപടി ട്വീറ്റ്.
Source link


