test del 5 copy of del 3
ഹാന്റാവൈറസ് ബാധിത കപ്പൽ ടെനറൈഫിൽ എത്തി; ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചു

ടെനറൈഫ് (സ്പെയിൻ)∙ ഹാന്റാവൈറസ് പൊട്ടിപ്പുറപ്പെട്ട് മൂന്നു പേർ മരിച്ച ക്രൂസ് കപ്പൽ എംവി ഹോൻഡിയസ് സ്പെയിനിലെ കാനറി ദ്വീപുകളിലെ ഏറ്റവും വലിയ ദ്വീപായ ടെനറൈഫിൽ ഞായറാഴ്ച എത്തിച്ചേർന്നു. 140 ലധികം യാത്രക്കാരും ജീവനക്കാരും അടങ്ങുന്ന കപ്പലിൽനിന്ന് ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.ഹാന്റാവൈറസ് മറ്റൊരു കോവിഡ് അല്ലെന്നും ഇതു മൂലമുള്ള പൊതുജനാരോഗ്യ അപകടസാധ്യത ഇപ്പോൾ കുറവാണെന്നും ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ)യുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഡാനം ഗെബ്രെയേസസ് നേരിട്ട് ടെനറൈഫിലെത്തി ദ്വീപ് നിവാസികൾക്ക് ഉറപ്പ് നൽകി. സ്പെയിനിലെ ആരോഗ്യ മന്ത്രി മോണിക്ക ഗാർസിയ, ആഭ്യന്തര മന്ത്രി ഫെർണാൻഡോ ഗ്രാൻഡെ-മർലസ്ക എന്നിവരും ടെഡ്രോസിനൊപ്പം ദ്വീപിലെത്തി ഒഴിപ്പിക്കൽ ഏകോപിപ്പിക്കുന്നുണ്ട്.ഒഴിപ്പിക്കൽ: കർശന നടപടികൾ കപ്പൽ തുറമുഖത്ത് അടുക്കില്ല; കടലിൽ നങ്കൂരമിട്ടശേഷം ചെറിയ ബോട്ടുകളിലൂടെ യാത്രക്കാരെ ഇറക്കും. ഇറങ്ങുന്ന ഓരോരുത്തരെയും പരിശോധിക്കും. അവരുടെ രാജ്യത്തേക്കുള്ള ഫ്ലൈറ്റ് ടെനറൈഫിൽ തയാറായശേഷം മാത്രമേ കപ്പലിൽനിന്ന് ഇറക്കൂ. 20 ൽ അധികം രാജ്യത്തുനിന്നുള്ളവർ കപ്പലിലുണ്ട്. ഞായറാഴ്ചയും തിങ്കളാഴ്ചയുമായി ഒഴിപ്പിക്കൽ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നതായി ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. യാത്രക്കാർ തദ്ദേശ ജനതയുമായി ഒരു തരത്തിലും ബന്ധപ്പെടില്ലെന്ന് അധികൃതർ ഉറപ്പ് നൽകി. ലഗേജ് കപ്പലിൽ ഉപേക്ഷിക്കണം; ഒരു ചെറിയ ബാഗ്, ഫോൺ, ചാർജർ, രേഖകൾ എന്നിവ മാത്രം കൊണ്ടുപോകാൻ അനുവദിക്കും. അമേരിക്കൻ, ബ്രിട്ടിഷ് സർക്കാരുകൾ സ്വന്തം പൗരന്മാരെ ഒഴിപ്പിക്കാൻ വിമാനം അയയ്ക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. അമേരിക്കക്കാരെ നെബ്രാസ്കയിലെ ഒരു മെഡിക്കൽ സെന്ററിൽ ക്വാറന്റൈൻ ചെയ്യും. സ്പാനിഷ് യാത്രക്കാരെ മെഡിക്കൽ സൗകര്യത്തിലേക്കു മാറ്റി ഐസലേറ്റ് ചെയ്യും.
Source link

