test del 3
വ്യാജ രേഖ ചമച്ച് അവയവക്കച്ചവടം: മുഖ്യപ്രതി നജീബ് പിടിയിൽ

കൊച്ചി∙ അവയവദാനത്തിന്‍റെ മറവില്‍ വ്യാജരേഖ ചമച്ച് അവയവ കച്ചവടം നടത്തിയ കേസിലെ മുഖ്യപ്രതി കാസര്‍കോട് സ്വദേശി നജീബ് അറസ്റ്റില്‍. ഡല്‍ഹിയില്‍ നിന്നാണ് നജീബിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കല്ലത്രാസ് മെഡിക്കൽ ടൂറിസം എന്ന വെബ്സൈറ്റ് വഴിയായിരുന്നു നജീബ് ഇടപാടുകൾ നടത്തിയത്. കേസില്‍ നജീബിന്‍റെ ഭാര്യ റഷീദയുള്‍പ്പടെ ആറുപേര്‍ നേരത്തേ അറസ്റ്റിലായിരുന്നു.അവയവ കച്ചവടവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഏതാനും മാസങ്ങൾക്കു മുൻപു തന്നെ ആരംഭിച്ചിരുന്നു. എറണാകുളം റൂറൽ മേഖല കേന്ദ്രീകരിച്ചു വമ്പൻ അവയവക്കടത്തു റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്ന രഹസ്യവിവരവും ഏതാനും പരാതികളും പൊലീസിനു ലഭിച്ചിരുന്നു. ഈ അന്വേഷണമാണ് ഒടുവിൽ നജീബിലേക്ക് എത്തിയത്. 3 വർഷമായി നജീബും സംഘവും പള്ളിക്കര കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നുണ്ട് എന്നാണു പൊലീസ് പറയുന്നത്. എംപിമാർ, എംഎൽഎമാർ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ പേരിൽ വ്യാജരേഖ ചമച്ച് അനധികൃതമായി അവയവക്കച്ചവടം നടത്തുകയായിരുന്നു.
Source link


