test del 4 copy of del 3
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചരക്കു ഗതാഗതം നടക്കുന്ന റോഡ്; 54 കിലോമീറ്റർ പരിധിയിൽ ഒരുങ്ങുന്നത് 12 മേൽപാലങ്ങൾ

വാളയാർ ∙ വാളയാർ – വടക്കഞ്ചേരി ദേശീയപാത മുഖം മിനുക്കുന്നു. സിഗ്നൽ സംവിധാനങ്ങൾ മാറ്റി ഗതാഗതക്കുരുക്ക് ഒഴിവാക്കി യാത്ര സുഗമമാക്കാൻ കൂടുതൽ മേൽപാലങ്ങളുടെയും അടിപ്പാതകളുടെയും നിർമാണം ആരംഭിച്ചു. പ്രധാന ജംക്‌ഷനായ ചന്ദ്രനഗർ, കഞ്ചിക്കോട് ആലാമരം എന്നിവിടങ്ങളിലെ മേൽപാല നിർമാണമാണ് ആരംഭിച്ചത്. നിലവിലുള്ള നാലുവരിപ്പാത ആറുവരിപ്പാതയാക്കി ഉയർത്തുന്ന ഭാരത്‌മാല പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ വികസനം നടപ്പാക്കുന്നത്.നിർമാണം പൂർത്തിയാകുമ്പോൾ 2 മേൽപാലങ്ങളും താഴെ അടിപ്പാതയുമായി ഈ മേഖല അടിമുടി മാറും. ഇതോടെ നിലവിലെ ഗതാഗതക്കുരുക്കും തടസ്സങ്ങളും പൂർണമായി ഒഴിവാകും. ഇവിടെ രണ്ടിടങ്ങളിലും പില്ലറുകൾ സ്ഥാപിച്ചാണു മേൽപാലം ഒരുക്കുന്നത്. ഇതിന്റെ നിർമാണം രണ്ടാം ഘട്ടം പിന്നിട്ടാൽ മറ്റിടങ്ങളിലെ മേൽപാല നിർമാണവും ആരംഭിക്കും. സിഗ്നലുകളുള്ള പ്രധാന ജംക്‌ഷനുകളിലെല്ലാം മേൽപാലം നിർമിക്കും. നിലവിൽ നിർമാണം മൂന്നാം ഘട്ടം പിന്നിട്ട 3 ഇടങ്ങൾക്കു പുറമേ 9 ഇടങ്ങളിൽ കൂടി മേൽപാലം വരും. അതോടെ ദേശീയപാതയിൽ ഒരിടത്തും നിർത്താതെ വാഹനങ്ങൾക്കു കടന്നുപോകാം.54 കിലോമീറ്ററിൽ 12 മേൽപാലങ്ങൾ വാളയാർ മുതൽ വടക്കഞ്ചേരി വരെയുള്ള ദേശീയപാതയിലെ 54 കിലോമീറ്റർ പരിധിയിൽ 12 മേൽപ്പാലങ്ങളാണ് ഒരുങ്ങുന്നത്. കഞ്ചിക്കോട് ആലാമരം വൈസ് പാർക്ക്, പഞ്ചായത്ത് ഓഫിസ് ജംക്‌ഷൻ, കഞ്ചിക്കോട് ആശുപത്രിപ്പടി, പുതുശ്ശേരി മന്ദം, പുതുശ്ശേരി കുരുടിക്കാട്, ചന്ദ്രനഗർ, കണ്ണനൂർ, ചിതലിപ്പാലം, ഇരട്ടക്കുളം എന്നീ സ്ഥലങ്ങളിലാണ് മേൽപാലങ്ങളും അടിപ്പാതകളും നിർമിക്കുന്നത്. 2018 –20 വരെയുള്ള വർഷങ്ങളിൽ ദേശീയപാതയിൽ ബ്ലാക്ക് സ്‌പോട്ടുകളായി കണ്ടെത്തിയ പ്രദേശങ്ങളും ഇതിലുണ്ട്. മേൽപാലങ്ങൾ വരുന്നതോടെ ഗതാഗതക്കുരുക്കിനൊപ്പം അപകടവും കുറയ്ക്കാനാകുമെന്നാണ് ദേശീയപാത അധികൃതർ പറയുന്നത്.
Source link


