test del 4 copy of del 3
‘ജോണി ജോണി യെസ് പപ്പ’ കുട്ടികളെ നുണ പഠിപ്പിക്കുന്നു; ഇംഗ്ലിഷ് നഴ്സറി റൈമുകൾ ഇന്ത്യൻ സംസ്കാരത്തിന് വിരുദ്ധം: യുപി മന്ത്രി

ലക്നൗ∙ ‘ജോണി ജോണി യെസ് പപ്പ’, ‘റെയിൻ റെയിൻ ഗോ എവേ’ തുടങ്ങിയ പ്രചാരത്തിലുള്ള ഇംഗ്ലിഷ് നഴ്സറി റൈമുകൾ ഇന്ത്യൻ സംസ്കാരത്തിനും മൂല്യങ്ങൾക്കും എതിരാണെന്ന് ഉത്തർപ്രദേശ് ഉന്നതവിദ്യാഭ്യാസ മന്ത്രി യോഗേന്ദ്ര ഉപാധ്യായ് ആരോപിച്ചു. ഈ പാട്ടുകൾ കുട്ടികളെ നുണ പറയാൻ പഠിപ്പിക്കുകയും സ്വാർഥത വളർത്തുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.‘ജോണി ജോണി യെസ് പപ്പ’ എന്ന റൈമിനെ വിമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞതിങ്ങനെയാണ്: ‘‘അതിഥികൾ വരുമ്പോൾ മാതാപിതാക്കൾ അഭിമാനത്തോടെ കുട്ടികളെക്കൊണ്ട് ഈ പാട്ട് പാടിക്കുന്നു. ‘ഈറ്റിങ് ഷുഗർ? നോ പപ്പ. ടെല്ലിങ് ലൈസ്? നോ പാപ്പ’. ഇത് കുട്ടികളെ നുണ പറയാൻ പഠിപ്പിക്കുകയാണ്. ഇങ്ങനെ നാം എന്തു മൂല്യങ്ങളാണ് കുട്ടികൾക്ക് നൽകുന്നത്?’’.മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ സമാജ്‌വാദി പാർട്ടി രംഗത്ത് വന്നു. ഒമ്പത് വർഷത്തെ ഭരണത്തിൽ ഒന്നും ചെയ്യാൻ കഴിയാതിരുന്ന ബിജെപി ജനശ്രദ്ധ തിരിക്കാനാണ് ഇത്തരം വിഷയങ്ങൾ ഉന്നയിക്കുന്നതെന്ന് പാർട്ടി വക്താവ് ശർവേന്ദ്ര ബിക്രം സിങ് കുറ്റപ്പെടുത്തി.
Source link


