test del 5 copy of del 3

മേൽക്കൂര തകർന്ന്, ഓട് ഇളകി മാറി ജീർണ്ണാവസ്ഥയിലായ വീട്ടിനുള്ളിൽ എങ്ങനെ അന്തിയുറങ്ങും? മഴക്കാലം ഇന്ദിരയ്ക്ക് ദുരിതകാലം


ആലത്തൂർ ∙ വേനൽമഴ ആരംഭിച്ചതോടെ തരൂർ നെച്ചൂർ കുട്ടൻകോട് ഇന്ദിരയ്ക്ക് ആധിയായി. മേൽക്കൂര തകർന്ന്, ഓട് ഇളകി മാറി ജീർണ്ണാവസ്ഥയിലായ വീട്ടിനുള്ളിൽ എങ്ങനെ അന്തിയുറങ്ങും. രാത്രി വയോധികരായ മാതാപിതാക്കൾ താമസിക്കുന്ന അടുത്തുള്ള കുടുംബവീട്ടിലേക്കു പോകും. അവിടെയാണ് അന്തിയുറക്കം. ഏത് നിമിഷവും നിലംപൊത്താവുന്ന വീട്ടിനുള്ളിൽ നിന്ന് സാധനങ്ങൾ തൊഴുത്തിലേക്ക് മാറ്റിയിരിക്കുകയാണ്. തൊഴിലുറപ്പ് തൊഴിലാളിയായ ഇന്ദിര പകൽ സമയം പണി കഴിഞ്ഞ് ആഹാരം ഉണ്ടാക്കി രാത്രി വീടുവിടും. 


Source link

Back to top button