NATIIONAL

അടിച്ചുകയറി ഗിൽ (44 പന്തിൽ 84), കറക്കിവീഴ്ത്തി റാഷിദ് ഖാൻ; രാജസ്ഥാനെതിരെ റെക്കോർഡ് ജയം, രണ്ടാം സ്ഥാനത്തേയ്ക്കു കുതിച്ചുകയറി ഗുജറാത്ത്


ജയ്പുർ ∙ അടിച്ചുകയറി ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും കറക്കിവീഴ്ത്തി വൈസ് ക്യാപ്റ്റൻ റാഷിദ് ഖാനും കളംനിറഞ്ഞപ്പോൾ രാജസ്ഥാൻ റോയൽസിനെ അവരുടെ ഹോഗ്രൗണ്ടിൽ തകർത്ത് ഗുജറാത്ത് ടൈറ്റൻസ്. ഗുജറാത്ത് ഉയർത്തിയ 230 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന്റെ ഇന്നിങ്സ് 16.3 ഓവറിൽ 152 റൺസിൽ അവസാനിച്ചു. ഗുജറാത്തിന് 77 റൺസ് വിജയം. റൺസ് അടിസ്ഥാനത്തിൽ ഗുജറാത്തിന്റെ ഏറ്റവും വലിയ ജയമാണ് ഇത്.മറുപടി ബാറ്റിങ്ങിൽ, ആദ്യ മൂന്നു വിക്കറ്റുകൾ പവർപ്ലേയ്ക്കുള്ളിൽ തന്നെ രാജസ്ഥാനു നഷ്ടമായി. വൈഭവ് സൂര്യവംശി (16 പന്തിൽ 36), ക്യാപ്റ്റൻ യശസ്വി ജയ്സ്വാൾ (4 പന്തിൽ 3), ഷിമ്രേൺ ഹെറ്റ്മയർ (7 പന്തിൽ 6) എന്നിവരാണ് പുറത്തായത്. പവർപ്ലേയ്ക്കു ശേഷം റാഷിദ് ഖാനും കളംനിറഞ്ഞതോടെ രാജസ്ഥാൻ ബാറ്റിങ് നിര പൂർണമായും തകർന്നു. ധ്രുവ് ജുറേൽ (10 പന്തിൽ 24), രവീന്ദ്ര ജഡേജ (25 പന്തിൽ 38) എന്നിവർ മാത്രമാണ് അൽപമെങ്കിലുംം പിടിച്ചുനിന്നത്. വാലറ്റക്കാരെ ജയ്സൻ ഹോൾഡറും മടക്കിയതോടെ 17–ാം ഓവറിൽ രാജസ്ഥാൻ ഓൾഔട്ടായി. ഹോൾഡർ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ കഗീസോ റബാദ രണ്ടും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും വീഴ്ത്തി.


Source link

Back to top button