NEWS
കുറുനരിയെ പാതിവിഴുങ്ങി പാമ്പ്; കാണാൻ നാട്ടുകാർ കൂടി, സംസ്ഥാനപാതയിൽ ഗതാഗതക്കുരുക്കഴിച്ചത് പൊലീസെത്തി

ചാല ∙ പെരുമ്പാമ്പ് കുറുനരിയെ വിഴുങ്ങുന്നതു കാണാൻ നാട്ടുകാർ ചാല പാലത്തിന് മുകളിൽ തിങ്ങിക്കൂടിയതോടെ സംസ്ഥാനപാതയിൽ ഗതാഗതക്കുരുക്ക്; പൊലീസെത്തി നിയന്ത്രിച്ചു. ഇന്നലെ രാവിലെ 9ന് ചാലപാലത്തിന് മുകളിലൂടെ പോകുകയായിരുന്ന കാൽനടയാത്രക്കാരാണ് കുറുനരിയെ പാതിവിഴുങ്ങിയ പെരുമ്പാമ്പിനെ കണ്ടത്. അപൂർവകാഴ്ച കണ്ട ഇവർ അറിയിച്ചതോടെ പരിസരത്തുണ്ടായിരുന്നവരും വ്യാപാരസ്ഥാപനങ്ങളിലുണ്ടായിരുന്നവരും ഓടിയെത്തി. പാലത്തിലെ ആൾക്കൂട്ടംകണ്ട് യാത്രക്കാരും വാഹനം നിർത്തി പുറത്തിറങ്ങി. ഇതോടെയാണ് ഗതാഗതതടസ്സമുണ്ടായത്.കൂടിനിന്നവർ ഉച്ചത്തിൽ ബഹളം വയ്ക്കുന്നതിനിടയിൽ പാമ്പ് കുറുനരിയെ പുറന്തള്ളാൻ തുടങ്ങി. പെരുമ്പാമ്പിന്റെ കഴുത്തിന്റെ ഭാഗത്ത് ഒരു കമ്പി ചുറ്റിക്കിടക്കുന്നുണ്ടായിരുന്നു. ഇതുകൊണ്ടാണ് കുറുനരിയെ വിഴുങ്ങാൻ പാമ്പിനു സാധിക്കാതിരുന്നതെന്നും പറയപ്പെടുന്നു. പാമ്പ് കുറുനരിയെ പൂർണമായും ഉപേക്ഷിച്ച് തോട്ടിലൂടെ വയൽ ഭാഗത്തേക്ക് പോയി. വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.
Source link


