test del 3

മമതയുടെ വിശ്വസ്തൻ, തൃണമൂലിൽ വളർന്നു; എല്ലാം തൃണമാക്കി സുവേന്ദു, തന്ത്രങ്ങളുടെ ആശാൻ


കൊൽക്കത്ത ∙ അധികാരം എല്ലാക്കാലത്തും സുവേന്ദുവെന്ന പേരിന്റെ ഭാഗമായിരുന്നു. മൻമോഹൻസിങ് സർക്കാരിലെ സഹമന്ത്രി സിസിർ അധികാരിയുടെ മകൻ. 2016 മുതൽ 2020 വരെ മമത സർക്കാരിൽ ഗതാഗത, ജലസേചന മന്ത്രി. നന്ദിഗ്രാമിലും സിംഗൂരിലും വൻ മുന്നേറ്റമുണ്ടാക്കി 34 വർഷത്തെ സിപിഎം ഭരണത്തിന്റെ അടിവേര് മാന്തിയ മമതയുടെ കുതിപ്പിന് തുടക്കമിട്ടയാൾ. അതേ മമതയെ തോൽപ്പിച്ച് ഇപ്പോൾ ബിജെപിയുടെ മുഖ്യമന്ത്രിക്കസേരയിൽ. ബംഗാളിൽ 15 വർഷം ഭരിച്ച മമത ബാനർജിയെയും തൃണമൂൽ കോൺഗ്രസിനെയും തകർക്കാൻ ബിജെപിയുടെ മുൻനിര പോരാളിയായി മാറിയ സുവേന്ദു ഒരുകാലത്ത് മമതയുടെ ഏറ്റവും വലിയ വിശ്വസ്തനായിരുന്നു. താഴെത്തട്ടിൽ തന്ത്രങ്ങളുടെ ആശാനായിരുന്നു അദ്ദേഹം.നന്ദിഗ്രാമിൽ സിപിഎം സർക്കാർ പ്രത്യേക സാമ്പത്തിക മേഖലയ്ക്കായി ഭൂമി ഏറ്റെടുക്കാൻ ശ്രമിച്ചതാണു സ്വന്തം നാട്ടിൽ സുവേന്ദുവിന്റെ ഉയർച്ചയ്ക്കു കാരണം. സിപിഎമ്മിനെതിരേയുള്ള സമരത്തെ താഴെത്തട്ടിൽ നയിച്ചത് ഭൂമി ഉഛദ് പ്രതിരോധ് സമിതിയുടെ നേതൃത്വം വഹിച്ച സുവേന്ദുവായിരുന്നു. സർക്കാരിനെതിരേ കലാപം നയിക്കാൻ സുവേന്ദു മാവോയിസ്റ്റുകൾക്ക് ആയുധങ്ങൾ വിതരണം ചെയ്തുവെന്ന് സിപിഎം പൊലീസ് റിപ്പോർട്ട് ചെയ്തു.തിരഞ്ഞെടുപ്പിൽ സുവേന്ദുവിനെ തോൽപ്പിക്കാൻ മമത നന്ദിഗ്രാമിലെത്തിയെങ്കിലും പരാജയപ്പെട്ടു. ബിജെപിയിൽ പുതുമുഖമായിരുന്നെങ്കിലും മമതയെ തോൽപ്പിച്ച് ഹീറോയായ സുവേന്ദുവിനെ പ്രതിപക്ഷ നേതാവാക്കി. 3 സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപി 77 സീറ്റിലേക്ക് കുതിച്ചത് ആ തിരഞ്ഞെടുപ്പിലായിരുന്നു. 5 വർഷത്തിനിപ്പുറം സുവേന്ദുവിന്റെ നേതൃത്വത്തിൽ ബിജെപി 207 സീറ്റിലേക്കും സംസ്ഥാന പ്രസിഡന്റ് സമിക് ഭട്ടാചാര്യ ഉൾപ്പെടെ പഴയ ബിജെപിക്കാരെ പിന്തള്ളി സുവേന്ദു മുഖ്യമന്ത്രിക്കസേരയിലേക്കും കുതിച്ചു.


Source link

Back to top button