test del 4 copy of del 3

ഇൻഡിക്കേറ്റർ ഇടാതെ വാഹനം തിരിച്ചു; ഓട്ടോ ഡ്രൈവറുടെ കാൽ ബൈക്ക് യാത്രികർ ഹെൽമറ്റ് കൊണ്ട് തല്ലിയൊടിച്ചു


തലയോലപ്പറമ്പ് /വൈക്കം ∙ ഇൻഡിക്കേറ്റർ ഇടാതെ വാഹനം തിരിച്ചു എന്നാരോപിച്ച് ഓട്ടോ ഡ്രൈവറുടെ കാൽ ബൈക്ക് യാത്രികർ ഹെൽമറ്റ് കൊണ്ട് തല്ലിയൊടിച്ചു. ഓട്ടോ ഡ്രൈവറായ മറവൻതുരുത്ത് ഇലവുംപറമ്പിൽ ഇ.ആർ.അരുണിന്റെ (30) വലതുകാലാണ് ഒടിച്ചത്. അരുണിനെ വൈക്കം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. കെഎസ്ആർടിസി ബസ് എതിരെ വന്ന ടോറസ് ടിപ്പർ ലോറിക്ക് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ടിപ്പർ ഡ്രൈവർ ബസ് ഡ്രൈവറെ മർദിച്ചതായാണ് മറ്റൊരു പരാതി. ഇന്നലെ രാവിലെ 10.45ന് വല്ലകം സബ്സ്റ്റേഷനു സമീപമാണ് സംഭവം. പാലായിൽ നിന്നു വൈക്കത്തേക്കു വരികയായിരുന്ന ബസിന്റെ മുന്നിൽ പോയ വാഹനം പെട്ടെന്നു ബ്രേക്കിട്ടതോടെ ബസും നിർത്തി. ഈ സമയം എതിരെ വന്ന ടോറസ് ലോറി ബസിനു കടന്നു പോകാൻ പറ്റാത്ത തരത്തിൽ നിർത്തി. ഇരുവാഹനത്തിനും കടന്നുപോകാൻ പറ്റാതെ വന്നതോടെ ബസിലെ ഡ്രൈവറെ ലോറി ഡ്രൈവർ അസഭ്യം പറഞ്ഞു. ഇരു കൂട്ടരുടെയും വാക്കുതർക്കം കയ്യാങ്കളിയിൽ എത്തിയതോടെ വിഷയത്തിൽ യാത്രക്കാർ ഇടപെട്ടെങ്കിലും അവർക്കു നേരെയും ടിപ്പർ ഡ്രൈവർ അസഭ്യവർഷം നടത്തിയതായി ബസിലെ യാത്രക്കാർ പറഞ്ഞു.


Source link

Back to top button