test del 3
എറണാകുളം ജംക്ഷനിൽ ട്രാക്ക് നവീകരണം: ട്രെയിനുകൾ വൈകും; ചില ട്രെയിനുകൾ കോട്ടയം വഴി തിരിച്ചുവിടും

കൊച്ചി ∙ എറണാകുളം ജംക്ഷൻ യാഡിൽ ട്രാക്ക് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ട്രെയിൻ സർവീസുകളിൽ താൽക്കാലിക ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. ∙ മംഗളൂരു സെൻട്രലിൽ നിന്നു 15നു പുറപ്പെടുന്ന മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ മാവേലി എക്സ്പ്രസ് (16603) എറണാകുളം ജംക്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് സ്റ്റേഷനുകളിലെ സ്റ്റോപ്പുകൾ ഒഴിവാക്കും. പകരം എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ സ്റ്റേഷനുകളിൽ അധിക സ്റ്റോപ്പുകൾ അനുവദിക്കും.∙ കൊച്ചുവേളിയിൽ നിന്ന് ഇന്ന്, 14, 16, 21, 23 തീയതികളിൽ പുറപ്പെടുന്ന കൊച്ചുവേളി – മംഗളൂരു ജംക്ഷൻ അന്ത്യോദയ എക്സ്പ്രസ് (16355) ആലപ്പുഴ, എറണാകുളം ജംക്ഷൻ സ്റ്റേഷനുകളിലെ സ്റ്റോപ്പുകൾ ഒഴിവാക്കും. ചെങ്ങന്നൂർ, കോട്ടയം, എറണാകുളം ടൗൺ സ്റ്റേഷനുകളിൽ അധിക സ്റ്റോപ്പുകൾ അനുവദിക്കും.
Source link


