test del 3
മുഖ്യമന്ത്രി ആര്? സാഹചര്യം സങ്കീർണമെന്ന് നിരീക്ഷകർ, വേണം അഭിപ്രായ ഐക്യം

ന്യൂഡൽഹി ∙ അംഗബലത്തിൽ കെ.സി.വേണുഗോപാൽ; പല ഘടകങ്ങളിൽ വി.ഡി.സതീശൻ; സീനിയോറിറ്റിയിൽ രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയെ തീരുമാനിക്കും മുൻപു പരിഗണിക്കേണ്ട ഗുണവും ദോഷവും വിശദമാക്കിയാണ് എഐസിസി നിരീക്ഷകർ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്കു റിപ്പോർട്ട് നൽകിയത്. നിയമസഭാകക്ഷിയിലെ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ മാത്രം തീരുമാനം സാധ്യമാകാത്ത സാഹചര്യമുണ്ടെന്ന വാക്കാൽ വിശദീകരണവും നിരീക്ഷകർ അറിയിച്ചു. നിയമസഭാകക്ഷിയിലെ പിന്തുണയുടെ അടിസ്ഥാനത്തിൽ തീരുമാനമെടുത്ത മറ്റു സംസ്ഥാനങ്ങളിലെ മാതൃക നിലവിൽ കേരളത്തിൽ അടിച്ചേൽപിക്കാനാകില്ലെന്ന ബോധ്യം ഹൈക്കമാൻഡിനുമുണ്ട്.നിയമസഭാകക്ഷി: 63 കോൺഗ്രസ് എംഎൽഎമാർക്കിടയിൽ വൻഭൂരിപക്ഷമാണു കെ.സി.വേണുഗോപാലിനുള്ളത്. ഇതെക്കുറിച്ചു ചോദിച്ചപ്പോൾ നിരീക്ഷകരിലൊരാൾ പറഞ്ഞത് അദ്ദേഹം ഒരുപാട് മുൻപിലാണ് എന്നാണ്. നാൽപതിലേറെപ്പേരുടെ പിന്തുണ കെസിക്കു ലഭിച്ചു. 5 പേർ ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുമെന്നാണ് അറിയിച്ചത്. കെസിക്കുള്ള പിന്തുണ പറഞ്ഞപ്പോൾത്തന്നെ സതീശനെയോ രമേശിനെയോ പിന്തുണച്ചവരുമുണ്ട്.പ്രതിസന്ധി: സാമ്പത്തികഞെരുക്കം അടക്കം വെല്ലുവിളികൾ സർക്കാരിനു മുന്നിൽ ഉറപ്പായിരിക്കെ ഭരണപരിചയം പ്രധാനമാണ്. അതേസമയം, സീനിയോറിറ്റി പരിഗണിക്കാതെയും താരതമ്യേന പുതിയ നേതാക്കൾക്ക് അവസരം നൽകിയും ബിജെപി ദേശീയരാഷ്ട്രീയത്തിൽ പുതിയ പരീക്ഷണം നടത്തുമ്പോൾ കോൺഗ്രസിന്റെ തീരുമാനത്തിനു പല വ്യാഖ്യാനങ്ങളുണ്ടാകാം. കോൺഗ്രസിന്റെ ഭാവി കൂടി തീരുമാനത്തിൽ പരിഗണിക്കണം.
Source link


