test del 4 copy of del 3

‘നഷ്ടപ്പെട്ടത് വിലപ്പെട്ട 20 മിനിറ്റ്, ആരും വണ്ടി നിർത്തിയില്ല’; ഒടുവിൽ ആശുപത്രിയിൽ എത്തിച്ചത് ബിജെപി നേതാവ് സന്ദീപ് വാചസ്പതി


കൺമുന്നിൽ അപകടം വഴി മാറിപ്പോയതിനൊപ്പം, വലിയ ദുരന്തത്തിന് സാക്ഷിയായതിന്റെ ഷോക്കിലാണ് കവടിയാർ വാഹനാപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട എ.ആർ.കണ്ണൻ. കവടിയാർ കുറവൻകോണം റോഡിലെ ഹീരാ ഗ്രേസ് ഫ്ലാറ്റിലെ താമസക്കാരനും സിനിമാ നിർമാതാവും പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവുമാണ് കണ്ണൻ. ‘രാവിലെ 10.20 കഴിഞ്ഞ് ഫ്ലാറ്റിൽ നിന്ന് കുറവൻകോണത്തെ ബാങ്കിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ കുറവൻകോണത്തു നിന്ന് ഒരു കാർ അമിതവേഗത്തിൽ വരുന്നതു കണ്ടു. പന്തികേട് തോന്നി കൈ ഉയർത്തി ഡ്രൈവറോട് വേഗം കുറയ്ക്കാൻ ആവശ്യപ്പെടുന്നതിനിടെ കാർ നടപ്പാതയിലേക്ക് ഇരച്ചു കയറി. പെട്ടെന്നുണ്ടായ പ്രേരണയിൽ താൻ വലതു വശത്തേക്ക് ഓടി മാറി. അതേസമയം പുറകിൽ നിന്ന് നിലവിളി ഉയർന്നു. തിരഞ്ഞു നോക്കുമ്പോൾ തനിക്ക് പുറകിലൂടെ നടന്നു വന്ന മൂന്ന് പേർ ചോരയിൽ കുളിച്ച്  വീണുകിടക്കുന്നതാണ് കണ്ടത്.  പരുക്കേറ്റ് കിടന്നവരെ ആശുപത്രിയിൽ എത്തിക്കാൻ ആരും വാഹനം നിർത്തിയില്ല.  ഏതാണ്ട് 20 മിനിറ്റ് നഷ്ടമായി. അതിനിടയിൽ ആരെങ്കിലും വണ്ടി നിർത്തി ആ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു ’– കണ്ണൻ വേദനയോടെ പറയുന്നു. നടപ്പാത അപകടകരം  സുരക്ഷാ വേലിയില്ലാത്ത നടപ്പാതയിലൂടെ നടക്കുന്നതിനിടയിലാണ് കവടിയാറിൽ നവവധു കാറിടിച്ചു മരിച്ചത്. കവടിയാറിൽ നിന്ന് കുറവൻകോണത്തേക്ക് പോകുന്ന റോഡിൽ അപകടം നടന്ന ഭാഗത്ത് ഇരുവശത്തും ഇരുമ്പു വേലിയില്ല. സുരക്ഷാവേലിയുണ്ടായിരുന്നെങ്കിൽ അപകടത്തിന്റെ വ്യാപ്തി കുറഞ്ഞേനെ. നടപ്പാതയും റോഡും തമ്മിൽ ഉയരവ്യത്യാസവുമില്ല. അടിയന്തരമായി സുരക്ഷാ വേലി സ്ഥാപിക്കണമെന്ന് ആവശ്യം ഉയർന്നു.


Source link

Back to top button