CINEMA

തുറക്കാതെ ഹൈഡ്രജൻ സ്റ്റേഷൻ, ഓടാതെ സിയാലിന്റെ ബസുകൾ


നെടുമ്പാശേരി: സിയാലും ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും (ബി.പി.സി.എൽ) നെ‌ടുമ്പാശേരിയിൽ 30 കോടി രൂപയിലധികം ചെലവിട്ട് സ്ഥാപിച്ച ഹരിത ഹൈഡ്രജൻ ഇന്ധന സ്റ്റേഷൻ ഒരു വർഷമായി പ്രവർത്തനം ആരംഭിച്ചില്ല. സംസ്ഥാനത്തെ ആദ്യ ഹരിത ഹൈഡ്രജൻ സ്റ്റേഷനാണിത്. ആറ് മാസം മുമ്പ് പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷന്റെ (പെസോ) ലൈസൻസ് ലഭിച്ചെങ്കിലും ഉദ്ഘാടനം നടന്നില്ല.2024 ഫെബ്രുവരിയിലാണ് ഒരു വർഷത്തിനകം പദ്ധതി പൂർത്തികരിക്കുമെന്ന വ്യവസ്ഥയിൽ ബി.പി.സി.എല്ലും സിയാലും കരാറിലെത്തിയത്. പൂനെ ആസ്ഥാനമായ സോപാൻ ഒ ആൻഡ് എം കമ്പനി പ്രൈവറ്റ് ലിമിറ്റഡിനാണ് നിർമ്മാണകരാർ. ആദ്യ അഞ്ച് വർഷത്തെ നടത്തിപ്പും ഇവർക്കാണ്. സ്ഥലം,വൈദ്യുതി,വെള്ളം തുടങ്ങിയവ സിയാലിനാണ്. സിയാൽ 30 സീറ്റുകളുള്ള മൂന്ന് ഹൈഡ്രജൻ ഫ്യൂവൽ സെൽ ഇലക്ട്രിക് ബസുകൾ വാങ്ങിയിയിട്ടും ഓടിക്കാൻ പറ്റാത്ത സ്ഥിതിയാണ് ഇതോടെ സംജാതമായത്. 2.90 കോടി രൂപയാണ് ഒരു ബസിന്റെ വില. ഗ്രീൻ ഹൈഡ്രജൻ


Source link

Back to top button