test del 5 copy of del 3

നൊമ്പരം വിതച്ച മധുവിധു യാത്ര; പ്രിയതമ പോയതറിയാതെ ആഷിക്, വിദേശത്തേക്കു തിരികെപ്പോകാനിരിക്കെ ദുരന്തം


തിരുവനന്തപുരം ∙ കവടിയാറിൽ അമിതവേഗത്തിലെത്തിയ കാർ നടപ്പാതയിലേക്കും മറ്റു വാഹനങ്ങളിലേക്കും ഇടിച്ചു കയറി നവവധു മരിച്ചു. നടപ്പാതയിലൂടെ നടന്നു പോകുകയായിരുന്ന പാലക്കാട് കൊടുവായൂർ കാക്കയൂർറോഡ് പിട്ടുപീടികയിൽ നൗഷിജ (24) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭർത്താവ് ആഷിക് സാനു (29), നൗഷിജയുടെ ബന്ധു അഷ്മ (25) എന്നിവർ ഉൾപ്പെടെ 6 പേർക്ക് പരുക്കേറ്റു. 2 പേരെ പട്ടത്തെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ മെഡിക്കൽ കോളജ് ആശുപത്രി മൾട്ടി സ്പെഷ്യൽറ്റി വിഭാഗത്തിലും പ്രവേശിപ്പിച്ചു. ആന്തരികാവയവങ്ങൾക്കു ഗുരുതര പരുക്കേറ്റ ആഷിക് സാനുവിനെ പിന്നീട് ആനയറയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ നൗഷിജയെ  മറ്റൊരു വാഹനത്തിൽ പട്ടത്തെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴി മരിച്ചു. ആഷിക്കിനെയും അഷ്മയെയും കൂടാതെ കായംകുളം സ്വദേശി നിതീഷ്, കഴക്കൂട്ടം സ്വദേശി സുനിൽകുമാർ, ബംഗാൾ സ്വദേശി അലി അക്ബർ എന്നിവരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.നൊമ്പരം വിതച്ച മധുവിധു യാത്ര; മാർച്ച് 28ന് ആയിരുന്നു ആഷിക്കിന്റെയും നൗഷിജയുടെയും വിവാഹം  ചിറ്റൂർ ∙ ജോലിക്കായി വിദേശത്തേക്കു തിരികെപോകുന്നതിനു മുൻപ് ഒരുമിച്ചൊരു യാത്ര പോകണം. ആഷിക് ഭാര്യ നൗഷിജയെയും കൂട്ടി തിരുവനന്തപുരത്തേക്കു യാത്ര തിരിച്ചു, കോവളവും കന്യാകുമാരിയും കാണാനായി. എന്നാൽ ആ മധുവിധു യാത്രയാണ് ദുരന്തത്തിൽ കലാശിച്ചത്. മാർച്ച് 28ന് ആയിരുന്നു കൊടുവായൂർ സ്വദേശി ആഷിക്കും (29) പൊൽപുള്ളി വേർ‌കോലി സ്വദേശിനി നൗഷിജയും (24) വിവാഹിതരായത്. വിദേശത്തു ജോലി ചെയ്യുന്ന ആഷിക് ഈ മാസം 16നു തിരികെപ്പോകാനിരിക്കുകയായിരുന്നു. അതിനു മുൻപായിരുന്നു യാത്ര. 


Source link

Back to top button