test del 5 copy of del 3

പോക്സോ കേസ് പ്രതി ലോക്കർ താക്കോൽ വിഴുങ്ങി; പത്ത് കിലോ പഴം കഴിപ്പിച്ച് പൊലീസ്


ബംഗളൂരു∙ പതിനേഴുകാരിയായ  പെൺകുട്ടിയുടെ തിരോധാന കേസിൽ ചോദ്യം ചെയ്യലിനിടെ ലോക്കർ താക്കോൽ വിഴുങ്ങി പോക്സോ കേസ് പ്രതി. ഇതോടെ താക്കോല്‍ പുറത്തെത്തിക്കാൻ പ്രതിയെ കൊണ്ട് 10കിലോ പഴം കഴിപ്പിച്ച് പൊലീസ്. ബംഗളൂരുവിലെ മദനായകനഹള്ളി പൊലീസ് സ്റ്റേഷനിലാണ് നാടകീയമായ രംഗങ്ങൾ ഉണ്ടായത്പോക്സോ നിയമപ്രകാരം കേസ് എടുക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയതിനെത്തുടർന്നാണ് പ്രതിയായ കാർത്തിക് ചോദ്യം ചെയ്യലിനിടെ ലോക്കർ താക്കോൽ വിഴുങ്ങിയതെന്ന് പൊലീസ് പറഞ്ഞു. ഇതോടെ പ്രതിക്ക് പല ദിവസങ്ങളിലായി പത്ത് കിലോയിലധികം പഴം നൽകിയെങ്കിലും താക്കോൽ പുറത്തെത്തിയില്ല. ഇതോടെ ഇയാളെ ആശുപത്രിയിൽ എത്തിക്കുകയയായിരുന്നു. രാത്രിയോടെ പ്രതിയുടെ ശരീരത്തിൽ നിന്നും താക്കോൽ പുറത്തുവന്നു. സംഭവം കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയെക്കുറിച്ച് മുതിർന്ന ഉദ്യോഗസ്ഥർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകി.


Source link

Back to top button