CINEMA

മദ്യപാനത്തിന് ചെലവ് കൂടും; സര്‍ക്കാരുകള്‍ക്ക് മുന്നില്‍ ആവശ്യവുമായി കമ്പനികള്‍


ഇന്ത്യയിലെ മദ്യ വ്യവസായികള്‍ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്നില്‍ വിലവര്‍ദ്ധനവ് എന്ന ആവശ്യം ഉന്നയിച്ച് രംഗത്ത്. അസംസ്‌കൃത വസ്തുക്കളുടേയും പാക്കിംഗ് ഉത്പന്നങ്ങളുടെ നിര്‍മാണത്തില്‍ വന്ന ചെലവിലെ വര്‍ദ്ധനയുമാണ് ഇത്തരമൊരു ആവശ്യത്തിന് പിന്നില്‍. അതോടൊപ്പം തന്നെ ഗതാഗത ചെലവില്‍ വന്ന വര്‍ദ്ധനവും കമ്പനികളെ വലയ്ക്കുന്നുണ്ട്. ഇന്ത്യയില്‍ കമ്പനികള്‍ക്ക് നേരിട്ട് വില വര്‍ദ്ധിപ്പിക്കാന്‍ കഴിയില്ല. സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് മദ്യവിലയിലെ നിയന്ത്രണം. ഈ സാഹചര്യത്തിലാണ് കമ്പനികള്‍ ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്. പാക്കേജിംഗ് ഉത്പന്നങ്ങളുടെ പ്രതിസന്ധിക്ക് പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം വലിയ കാരണമാണ്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ആല്‍ക്കഹോളിക് ബവ്റിജസ് കമ്പനീസ് (CIABC), ബ്രൂവേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (BAI) തുടങ്ങിയ സംഘടനകളാണ് സംസ്ഥാനങ്ങളോട് മദ്യവില 15 മുതല്‍ 20 ശതമാനം വരെ ഉയര്‍ത്താന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള തലത്തില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതും ചരക്കുകപ്പല്‍ ഗതാഗത ചെലവും ഇന്‍ഷുറന്‍സ് ചെലവും കൂടിയതും അവര്‍ ചൂണ്ടിക്കാട്ടി.


Source link

Back to top button