test del 3
‘രജിതയുടെ ശരീരത്തിൽ 20 വെട്ട്; ചിരവ ഉപയോഗിച്ച് മുഖത്തും അടിച്ചു: രാജുവിന്റെ കൺമുന്നിൽ മകളുടെ കൊലപാതകം’

പത്തനംതിട്ട ∙ റാന്നിയിൽ യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊന്ന കേസിൽ പ്രതി റാന്നി ബ്ലോക്ക്പടി വടക്കേടത്ത് അതുൽ സത്യന് (32) ജീവപര്യന്തവും 25 വർഷം കഠിന തടവും 3.5 ലക്ഷം രൂപ പിഴയും ശിക്ഷ. കീക്കൊഴൂർ ഇരട്ടപ്പനയ്ക്കൽ രജിത മോളാണ് (27) കൊല്ലപ്പെട്ടത്. 2023 ജൂൺ 24നാണ് സംഭവം. കൊലപാതക കുറ്റത്തിന് ജീവപര്യന്തം കഠിനതടവും രജിതയുടെ മാതാപിതാക്കളെ വെട്ടിപ്പരുക്കൽപ്പിച്ചത് ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക് 24 വർഷം കഠിനതടവുമാണ് അനുഭവിക്കേണ്ടത്. അഡിഷനൽ ജില്ലാ കോടതി (1) ജഡ്ജി ജി.പി.ജയകൃഷ്ണനാണ് ശിക്ഷ വിധിച്ചത്. വിചാരണ കാലയളവിൽ പ്രതിക്കു ജാമ്യം ലഭിച്ചിട്ടില്ല. ഇയാൾ കാപ്പ കേസ് പ്രതിയുമാണ്.തനിക്കെതിരെ പൊലീസിൽ പരാതി നൽകിയതും വീട്ടിലേക്കു ഒപ്പം വരാതിരുന്നതുമാണ് പ്രതിയെ പ്രകോപിതനാക്കിയതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. മറ്റൊരു കൊലപാതകത്തിനും കഞ്ചാവ് കടത്തലിനും അതുൽ മുൻപ് അറസ്റ്റിലായിട്ടുണ്ട്. രജിതയും അതുലും വർഷങ്ങളായി ഒന്നിച്ചാണ് താമസിച്ചിരുന്നതെങ്കിലും വിവാഹം കഴിച്ചിരുന്നില്ല. ഇവർക്ക് 2 കുട്ടികളുണ്ട്. ആക്രമണ സമയത്ത് ഈ കുട്ടികളും വീട്ടിലുണ്ടായിരുന്നു. പിഴത്തുകയായ 3.5 ലക്ഷം രൂപ കുട്ടികൾക്ക് നൽകണം. പ്രോസിക്യൂഷനുവേണ്ടി ഹരിശങ്കർപ്രസാദ് ഹാജരായി.നേരത്തെ കേസിന്റെ വിചാരണ വേളയിൽ കണ്ണീരോടെയാണ് രാജുവും ഗീതയും മൊഴി നൽകിയത്. അതുലിന്റെയും രജിതയുടെയും മകനും മൊഴി നൽകി. പ്രോസിക്യൂട്ടർ ഹരിശങ്കർപ്രസാദ് ഹാജരായ കേസുകളിൽ 14ാമത് ജീവപര്യന്തമാണ് ഇന്നലെ വിധിക്കപ്പെട്ടത്. മേയ് 23ന് പ്രോസിക്യൂട്ടർ പദവിയിലെ കാലാവധി കഴിയും. പബ്ലിക് പ്രോസിക്യൂട്ടറെയും കോർട്ട് ലെയ്സണായ എഎസ്ഐ പി.ജെ.ആൻസിയെയും കോടതി പ്രത്യേകം അഭിനന്ദിച്ചു. റാന്നി പൊലീസ് ഇൻസ്പെകടറായിരുന്ന പി.എസ്.വിനോദാണ് അന്വേഷണം നടത്തിയത്.
Source link


