LATEST

ഫുട്‌പാത്തിൽ ഉറങ്ങിക്കിടന്നവരുടെമേൽ കാർ പാഞ്ഞുകയറി അപകടം; ഏഴ് പേർക്ക് ഗുരുതര പരിക്ക്


കോഴിക്കോട്: ഫുട്‌പാത്തിൽ ഉറങ്ങിക്കിടന്ന സ്ത്രീകൾ ഉൾപ്പെടുന്ന സംഘത്തിന്റെ ശരീരത്തിലേയ്ക്ക് കാർ പാഞ്ഞുകയറി ഏഴുപേർക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. അപകടത്തിന് പിന്നാലെ നിർത്താതെ പോയ കാറിനെ മറ്റൊരു സംഘം പിന്തുടർന്ന് പിടികൂടി. ഇന്നലെ പുലർച്ചെ മൂന്നുമണിക്ക് കല്ലായി പാലത്തിന് സമീപത്തായാണ് സംഭവമുണ്ടായത്. തമിഴ്‌നാട് കടലൂർ മാവട്ടം സ്വദേശികളായ രാമയ്യ (55), വീരയ്യ (56), ധനലക്ഷ്മി (53), അയ്യമ്മ (53, അരുമകണ്ണൻ (56), ശക്തിവേൽ (57), കാമിനി (52) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. രാമയ്യയ്ക്കാണ് ഗുരുതര പരിക്കുള്ളത്. കാലിന്റെ മുട്ടിന് താഴെയുള്ള എല്ലുകൾ തകർന്നു. തുടയെല്ലും, വാരിയെല്ലും താടിയെല്ലും ഒടിഞ്ഞു. അടിയന്തര ശസ്ത്രക്രിയ ചെയ്യാനാകാത്തതിനാൽ രാമയ്യയെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


Source link

Back to top button