test del 3
ആരാകും മുഖ്യമന്ത്രി? എംഎല്‍എമാരെ ഒറ്റയ്ക്കൊറ്റയ്ക്ക് കാണും; ഘടകകക്ഷി നേതാക്കളുമായും ചർച്ച; ആകാംക്ഷയിൽ കോൺഗ്രസ്

തിരുവനന്തപുരം / ന്യൂഡൽഹി∙ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനു മുന്നോടിയായുള്ള കോൺഗ്രസ് എംഎൽഎമാരുടെ നിർണായക നിയമസഭാ കക്ഷി യോഗം ഇന്ന്. കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ രാവിലെ 10.30നു ചേരുന്ന യോഗത്തിൽ 63 എംഎൽഎമാരുമായി എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും കൂടിക്കാഴ്ച നടത്തും. എംഎൽഎമാരെ ഒറ്റയ്ക്കൊറ്റയ്ക്കും കാണും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയാണ് നിർദേശിക്കുന്നതെന്ന് ആരായും. ഘടകകക്ഷി നേതാക്കളുമായും നാളെ ഇവർ ചർച്ച നടത്തും.അന്തിമ തീരുമാനമെടുക്കുന്നതിനു മുൻപ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, കെ.സി.വേണുഗോപാൽ എന്നിവരുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും. തർക്കമുടലെടുത്താൽ സോണിയ ഗാന്ധിയുടെ ഇടപെടലും ഉണ്ടാകും. ഞായറാഴ്ചയോടെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാമെന്നാണു പാർട്ടിയുടെ പ്രതീക്ഷ.തിരുവനന്തപുരം ∙ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നടപടിക്രമങ്ങൾ ഇന്നു തലസ്ഥാനത്ത് ആരംഭിക്കുമ്പോൾ തിരഞ്ഞെടുപ്പുദിനത്തിനു സമാനമായ ഉദ്വേഗത്തിലാണ് കോൺഗ്രസ്. എംഎൽഎമാരുടെ എണ്ണം മാത്രം കണക്കിലെടുത്തുള്ള തീരുമാനമാണോ അതോ മറ്റു ഘടകങ്ങൾ കൂടി പരിഗണിക്കുമോ എന്നതാകും നിർണായകം.
Source link


