test del 4 copy of del 3
തമിഴ്നാട് മുഖ്യമന്ത്രി പദത്തിലേക്കു നടൻ വിജയ് അടുക്കുമ്പോൾ ആലപ്പുഴയ്ക്കുമുണ്ട് വിജയ് ഓർമകൾ…

ആലപ്പുഴ ∙ തമിഴ്നാട് മുഖ്യമന്ത്രി പദത്തിലേക്കു നടൻ വിജയ് അടുക്കുമ്പോൾ ആലപ്പുഴയ്ക്കുമുണ്ട് വിജയ് ഓർമകൾ. അനിയത്തിപ്രാവിന്റെ തമിഴ് പതിപ്പായ കാതലുക്ക് മര്യാദയുടെ ഷൂട്ടിങ് ഭൂരിഭാഗവും ആലപ്പുഴയിലായിരുന്നു. അനിയത്തിപ്രാവ് സൂപ്പർ ഹിറ്റാക്കിയ സംവിധായകൻ ഫാസിൽ തന്നെയാണു വിജയിനെ നായകനാക്കി തമിഴ് ചിത്രവും സംവിധാനം ചെയ്തത്. അതിൽ നായികയുടെ വീടാക്കിയത് അനിയത്തിപ്രാവിലെ അതേ വീടു തന്നെ, ആലപ്പുഴ നഗരത്തിൽ റിക്രിയേഷൻ ഗ്രൗണ്ടിനു സമീപത്ത്.മറ്റൊരു വിജയ് ചിത്രമായ സുറൈയുടെ ഷൂട്ടിങ് തോട്ടപ്പള്ളിയിൽ ആരംഭിച്ചിരുന്നു. തെങ്കാശിയിൽ നിന്നും മറ്റും ആരാധകർ ബസുകളിൽ തോട്ടപ്പള്ളിയിലേക്ക് എത്തി തിരക്കായതോടെ ഷൂട്ടിങ് മുടങ്ങി. മറ്റേതോ തീരത്താണു ബാക്കി ഷൂട്ട് ചെയ്തത്. വിജയ്‌യുടെ പ്രധാന ഭക്ഷണമായ ഓമയ്ക്ക ചെന്നൈയിൽ നിന്നു ട്രെയിനിൽ കൊണ്ടുവരികയാണു ചെയ്തിരുന്നത്. അന്ന് ഓമയ്ക്ക ആലപ്പുഴയിൽ സുലഭമല്ലായിരുന്നു. ഈ സിനിമയ്ക്കായി അമ്പലപ്പുഴ ടൗൺ ഹാൾ കോടതിയായി സെറ്റ് ഇട്ടിരുന്നു. അന്ന് എംഎൽഎയായിരുന്ന ഡി.സുഗതൻ ഷൂട്ടിങ് കാണാൻ എത്തിയിട്ടുണ്ട്.
Source link


