test del 4 copy of del 3
സുനിത, ഷെറിനെതിരെ വെളിപ്പെടുത്തൽ നടത്തിയയാൾ, ഭീഷണിയുണ്ടെന്ന് അന്നു പറഞ്ഞു; പൊലീസ് ഇടപെടലിൽ ദുരൂഹത

തൃശൂർ / കൊച്ചി ∙ ബെംഗളൂരുവിൽ മലയാളി യുവാവിന്റെ ക്രൂരമർദനത്തിനിരയായി മരിച്ച തൃശൂർ തളിക്കുളം സ്വദേശി സുനിതയ്ക്ക് യഥാസമയം ചികിത്സയും നീതിയും ലഭ്യമാക്കുന്നതിൽ പൊലീസിനു സംഭവിച്ചതു ഗുരുതര വീഴ്ച. ബെംഗളൂരു റൂറൽ പൊലീസിനു കീഴിലെ സുലിബെലെ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥ കാരണം പ്രതി ദീപക് കൃഷ്ണൻ സംഭവദിവസം കടന്നുകളയുകയും ചെയ്തു. അബോധാവസ്ഥയിലായ സുനിതയെ ബെംഗളൂരുവിലെ 3 ആശുപത്രികളിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സ ലഭിച്ചില്ലെന്നു പരാതിയുണ്ട്. ബെംഗളൂരുവിലെ നായസംരക്ഷണ കേന്ദ്രം നടത്തിപ്പുകാരനായ ദീപക് ഉപദ്രവം ആരംഭിച്ചതോടെയാണ് അവിടെ ജോലി ചെയ്യുകയായിരുന്ന സുനിത മടങ്ങിപ്പോരാൻ തീരുമാനിച്ചത്. ഇതിന്റെ പേരിലാണു ദീപക് മാരകമായി സുനിതയെ ഉപദ്രവിച്ചതും തല ഭിത്തിയിലിടിപ്പിച്ചതും. മുറി പൂട്ടി ദീപക് പുറത്തുപോയതു കാരണം സുനിതയെ ആശുപത്രിയിലെത്തിക്കാൻ കൂടെ യുണ്ടായിരുന്ന 2 യുവതികൾക്കു കഴിഞ്ഞില്ല. ഫോണിൽ വിവരമറിയിച്ചപ്പോൾ 2 പൊലീസുകാർ എത്തിയെങ്കിലും ഇവരെയും ദീപക് ഉള്ളിലിട്ടു പൂട്ടി. കൂടുതൽ പൊലീസ് എത്തി ഇവരെ രക്ഷിച്ചെങ്കിലും വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിലോ പ്രതിയെ ഉടൻ പിടികൂടുന്നതിലോ പിന്തുണച്ചില്ല. തൃശൂർ ഈസ്റ്റ് പൊലീസിൽ ഭർത്താവ് ഷിന്റോ പരാതി നൽകിയെങ്കിലും സംഭവം നടന്നതു ബെംഗളൂരുവിലായതിനാൽ കേസ് അവിടേക്കു കൈമാറി.
Source link


