LATEST

മുഖ്യമന്ത്രിയെ നേതൃത്വം തീരുമാനിക്കും: കെ.സി


തിരുവനന്തപുരം : യു.ഡി.എഫിന്റെ മുഖ്യമന്ത്രിയെ കോൺഗ്രസ് നേതൃത്വം കൂടിയാലോചിച്ച് ഉടൻ തീരുമാനിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി വേണുഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ കോൺഗ്രസിന് ഒട്ടും ബുദ്ധിമുട്ടുണ്ടാവില്ല. കൂടിയാലോചിച്ച് തീരുമാനിക്കും. പാർട്ടി നേതൃത്വത്തിന്റെ ഏതു തീരുമാനവും അംഗീകരിക്കുന്ന പ്രവർത്തകനാണ് താൻ. പാർട്ടിയുടെ നിലപാട് എന്തായാലും അതിനൊപ്പം നിൽക്കും.മതത്തിന്റെ പേരിൽ ജനങ്ങളെ വിഭജിപ്പിച്ച് കേരളം കൈയടക്കാൻ ആർക്കും കഴിയില്ലെന്ന് തെളിയിക്കുന്ന യഥാർത്ഥ കേരള സ്റ്റോറിയാണ് തിരഞ്ഞെടുപ്പുഫലം. പത്തു വർഷത്തെ എൽ.ഡി.എഫിന്റെ ധിക്കാരം നിറഞ്ഞ ദുർഭരണത്തിനെതിരായ ജനവികാരമാണിത്. യഥാർത്ഥ കമ്യൂണിസ്റ്റുകാരും ഇത്തവണ യു.ഡി.എഫിന് വോട്ട് ചെയ്തു.
യു.ഡി.എഫിന്റെയും കോൺഗ്രസിന്റെയും ഉത്തരവാദിത്തം വർദ്ധിപ്പിക്കുന്ന ജനവിധിയാണിത്.
സി.പി.എമ്മിലെ അഴിമതിയിലും സ്വജനപക്ഷപാതത്തിലും പ്രതിഷേധിച്ച് പാർട്ടിവിട്ട നേതാക്കളെ യു.ഡി.എഫിന്റെ സ്ഥാനാർത്ഥികളാക്കാനുള്ള തീരുമാനവും ഈ വൻവിജയത്തിന് സഹായിച്ചു.


Source link

Back to top button