test del 4 copy of del 3

‘ഇറാന്റെ ആകാശത്ത് എവിടെയും എത്തും’: യുഎസുമായി വമ്പൻ‍ ആയുധ ഇടപാടിന് ഇസ്രയേൽ


ജറുസലം∙ അമേരിക്കയിൽനിന്ന് രണ്ട് സ്ക്വാഡ്രൺ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള വമ്പൻ കരാറിന് ഇസ്രയേൽ അംഗീകാരം നൽകി. ഇസ്രയേലിന്റെ വ്യോമാധിപത്യത്തെ ഈ നീക്കം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു.ഇസ്രയേലിന്റെ വ്യോമാധിപത്യം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു. അമേരിക്കയും മറ്റ് സഖ്യകക്ഷികളും ചേർന്ന് വികസിപ്പിച്ച എഫ്-35 ലോകത്തെ ഏറ്റവും അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. ഇസ്രയേൽ നിലവിൽ ഈ വിമാനം ഉപയോഗിക്കുന്നുണ്ട്.


Source link

Back to top button