test del 3
റീൽസെടുക്കാൻ വാട്ടർ ടാങ്കിനു മുകളിൽ കയറി, കുടുങ്ങി; രക്ഷപ്പെടുത്തി വ്യോമസേന

ന്യൂഡൽഹി∙ ഉത്തർപ്രദേശിലെ സിദ്ധാർഥ് നഗറിൽ വാട്ടർ ടാങ്കിന് മുകളിൽ കുടുങ്ങിയ രണ്ട് കുട്ടികളെ ഇന്ത്യൻ വ്യോമസേന ഹെലികോപ്റ്റർ ഉപയോഗിച്ച് രക്ഷപ്പെടുത്തി. സോഷ്യൽ മീഡിയ റീൽസ് ചിത്രീകരിക്കുന്നതിനായി അഞ്ച് കുട്ടികൾ ടാങ്കിന് മുകളിൽ കയറുകയും ഇതിനിടെ ടാങ്കിലെ പടികൾ തകരുകയുമായിരുന്നു. അപകടത്തിൽ ഒരു കുട്ടി മരിച്ചു.‘അഞ്ച് കുട്ടികളാണ് റീൽസ് എടുക്കാൻ ടാങ്കിന് മുകളിൽ കയറിയത്. പടികൾ തകർന്നപ്പോൾ മൂന്ന് പേർ താഴെ വീണു. ഇതിൽ ഒരു കുട്ടി മരിച്ചു. മറ്റ് രണ്ട് പേർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്’–ജില്ലാ മജിസ്‌ട്രേറ്റ് ശിവശരണപ്പ പറഞ്ഞു.Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @CAC_CPRO എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
Source link


