test del 4 copy of del 3

‘ആ സൂര്യോദയം ഒരു ഒന്നൊന്നര കാഴ്ചയാണ്…’: ടൂറിസം ഭൂപടത്തിൽ ഇല്ലാത്തൊരിടം, തേടിയെത്തുന്നു സന്ദർശകർ


വിതുര ∙ ‘‘ഇവിടെ പ്രഭാതങ്ങൾ അതി മനോഹരമാണ്. മഞ്ഞും മേഘക്കൂട്ടവും സുവർണ ശോഭയിൽ ഉദിച്ചുയരുന്ന സൂര്യനും കാഴ്ചയുടെ വിരുന്നൊരുക്കുന്നു…’’ തൊളിക്കോട് പഞ്ചായത്തിലെ ചിറ്റീപ്പാറയെ കുറിച്ച് ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞാൽ ഇത്രയേയുള്ളൂ. പക്ഷേ ആ സൂര്യോദയം ഒരു ഒന്നൊന്നര കാഴ്ചയാണ്. നഗരത്തിൽ നിന്ന് 30 കിലോ മീറ്റർ അകലെ പൊന്മുടി റൂട്ടിൽ തൊളിക്കോടിനു സമീപത്തായാണു ചിറ്റീപ്പാറ സ്ഥിതി ചെയ്യുന്നത്. ദൂരെ നിന്ന് ഈ പാറ വീക്ഷിക്കുന്നതു കൗതുക കാഴ്ചയാണ്. ഒരു ഭീമൻ പാറയോടു ചേർന്നു ഒരു ഭാഗം താഴേയ്ക്കു ചാഞ്ഞ് വീഴും വീഴില്ല എന്ന മട്ടിൽ മറ്റൊരു പാറ. ദൂരക്കാഴ്ചയിൽ ഈ ഭാഗം ഏതാണ്ടു കഴുത്തിന്റെ ആകൃതിയിലായതിനാൽ കഴുത്തൻ പാറയെന്നും വിളിക്കാറുണ്ട്.∙ നാടുകാണിപ്പാറ  നൂറ്റാണ്ടുകളുടെ പഴക്കമുള്ള ക്ഷേത്രവും ഈ പാറപ്പുറത്ത് സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടെ ആദിവാസി ഗോത്രാചാര പ്രകാരം എല്ലാ കൊല്ലവും പൂജകളും ഉത്സവവും നടക്കുന്നുണ്ട്. ആയിരക്കണക്കിനു വിശ്വാസികൾ ചിറ്റീപ്പാറ ക്ഷേത്രത്തിലെ പൊങ്കാലയ്ക്കു എല്ലാ കൊല്ലവുമെത്താറുണ്ട്. ഇതൊരു നാടുകാണിപ്പാറ കൂടിയാണ്. ആര്യനാട് ജംക്‌ഷനും വിതുരയും നെടുമങ്ങാടുമൊക്കെ കണ്ണെത്തും ദൂരത്തെത്തിക്കുന്ന നാടുകാണിപ്പാറ. കാലാവസ്ഥ അനുകൂലമാണെങ്കിൽ‌ വിമാനത്താവളവും ശംഖുമുഖം കടപ്പുറവും ഒക്കെ വ്യക്തമായി കാണാം.സുരക്ഷ ഉറപ്പാക്കണം ചിറ്റീപ്പാറയുടെ സുരക്ഷ ഉറപ്പ് വരുത്തിയ ശേഷമേ ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിനുള്ള നടപടികൾ തുടങ്ങാവൂവെന്നു ചിറ്റീപ്പാറ ആയിരവില്ലി തമ്പുരാൻ ക്ഷേത്ര ട്രസ്റ്റ്. 2016 ൽ പാറയുടെ ഒരു ഭാഗം അടർന്നു മാറിയപ്പോൾ പാറയുടെ സംരക്ഷണം ഉറപ്പ് വരുത്തണം എന്ന് ആവശ്യപ്പെട്ട് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ റീജിയൺ പഠനം നടത്തി ജില്ലാ കലക്ടർക്കു റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പക്ഷേ പിന്നീട് നടപടി ഉണ്ടായില്ല.


Source link

Back to top button