test del 5 copy of del 3
‘യുദ്ധം ചെയ്യുന്നത് ‘മാനസിക വിഭ്രാന്തിയുള്ളവർ’ ആണവായുധം ഉണ്ടാക്കാതിരിക്കാൻ’; ഇറാനെതിരെ ട്രംപ്

ന്യൂഡൽഹി∙ ‘മാനസിക വിഭ്രാന്തിയുള്ളവരുടെ’ പക്കൽ ആണവായുധം ഉണ്ടാകാതിരിക്കാനാണ് ഇറാനെതിരെ യുദ്ധം ചെയ്യുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരെയുള്ള യുദ്ധം ‘അവസാനിപ്പിച്ചെന്ന്’ യുഎസ് കോൺഗ്രസിനോട് അറിയിച്ചതിനു പിന്നാലെയാണ് ട്രംപിന്റെ പുതിയ പരാമർശം. ‘നിങ്ങളും സമ്മതിക്കും എന്നെനിക്കറിയാം. ഭ്രാന്തൻമാരുടെ പക്കൽ ആണവായുധം ഉണ്ടാകരുത്. അതിനായാണ് നമ്മൾ യുദ്ധം ചെയ്യുന്നത്’–ഫ്ലോറിഡയിൽ നടന്ന പരിപാടിയിൽ ട്രംപ് പറഞ്ഞു. വലിയ കൈയടികളോടെയാണ് ട്രംപിന്റെ വാക്കുകളെ സദസ് സ്വീകരിച്ചത്.
Source link


