test del 2

’എനിക്ക് അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങളാണ് ഇറാൻ ചോദിക്കുന്നത്’; നിർദേശങ്ങളിൽ തൃപ്തനല്ലെന്ന് ട്രംപ്


വാഷിങ്ടൺ: ഇറാൻ മുന്നോട്ടുവെച്ച പുതിയ ചർച്ചാ നിർദേശങ്ങൾ നിരസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിലവിലെ പ്രതിസന്ധി അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഇറാന്റെ ഏറ്റവും പുതിയ ചർച്ചാ നിർദേശത്തിൽ താൻ തൃപ്തനല്ലെന്ന് ട്രംപ് വ്യക്തമാക്കി. പാകിസ്താന്റെ മധ്യസ്ഥതയിൽ സമർപ്പിക്കപ്പെട്ട നിർദേശങ്ങൾ തനിക്ക് അംഗീകരിക്കാൻ കഴിയാത്ത നിബന്ധനകൾ അടങ്ങിയതാണ് എന്നാണ് ട്രംപിന്റെ വാദം.മേഖലയിൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിലും ഇറാന്റെ ആണവ പദ്ധതികളെ ശക്തമായി എതിർക്കുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് അമേരിക്ക. ഇരുരാജ്യങ്ങളും തമ്മിലുള്ള ഈ തർക്കം അന്താരാഷ്ട്ര എണ്ണവിലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. നയതന്ത്രപരമായ നീക്കങ്ങൾ നടക്കുന്നുണ്ടെങ്കിലും, സൈനികമായ തിരിച്ചടി നൽകാനുള്ള സാധ്യതയും അമേരിക്ക തള്ളിക്കളയുന്നില്ല.പാകിസ്താന്റെ മധ്യസ്ഥതയിലൂടെ ഇറാൻ പുതിയ ചർച്ചാ വാഗ്ദാനം സമർപ്പിച്ചത് ഒരു വഴിത്തിരിവിനുള്ള ചെറിയ പ്രതീക്ഷകൾ നൽകിയിരുന്നു. എന്നാൽ തനിക്ക് അംഗീകരിക്കാൻ കഴിയാത്ത ആനുകൂല്യങ്ങളാണ് ഇറാൻ ആവശ്യപ്പെടുന്നതെന്ന് ട്രംപ് വ്യക്തമാക്കി.’അവർക്ക് (ഇറാന്) ഒരു കരാറിൽ ഏർപ്പെടാൻ താൽപര്യമുണ്ട്, പക്ഷേ… എനിക്ക് അതിൽ തൃപ്തിയില്ല. ഇറാന്റെ സേനാബലം ഏറെക്കുറെ തകർന്ന അവസ്ഥയിലാണ്, അതുകൊണ്ടാണ് അവർ കരാറിന് ശ്രമിക്കുന്നത്.’ വൈറ്റ് ഹൗസിൽ നിന്ന് ഫ്‌ളോറിഡയിലേക്ക് തിരിക്കുന്നതിന് മുമ്പ് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇറാന്റെ നേതൃത്വം ‘ചിതറിക്കിടക്കുന്ന അവസ്ഥയിലാണെന്നും’ അത് ‘രണ്ടോ മൂന്നോ ഗ്രൂപ്പുകളായി’ വിഭജിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Source link

Back to top button