test del 4 copy of del 3
ഇവിഎമ്മിൽ കൃത്രിമമെന്ന് പരാതി ബംഗാളിലെ 15 കേന്ദ്രങ്ങളിൽ റീപോളിങ് തുടങ്ങി

കൊൽക്കത്ത∙ ബംഗാളിലെ സൗത്ത് 24 പർഗനാസ് ജില്ലയിൽ റീപോളിങ് നടക്കുന്ന 15 കേന്ദ്രങ്ങളിൽ വോട്ടെടുപ്പ് തുടങ്ങി. ഏപ്രിൽ 29ന് നിയമസഭയിലേക്ക് നടന്ന രണ്ടാംഘട്ട തിരഞ്ഞെടുപ്പിൽ ഇവിഎമ്മിൽ കൃത്രിമം നടന്നുവെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചതിനെ തുടർന്നാണ് വീണ്ടും വോട്ടെടുപ്പ് നടക്കുന്നത്.അതിനിടെ, ബംഗാൾ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ഉദ്യോഗസ്ഥരുടെ നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരും തൃണമൂൽ കോൺഗ്രസും തമ്മിലുള്ള നിയമപോരാട്ടം സുപ്രീംകോടതിയിലെത്തി. മേയ് 4ന് നടക്കുന്ന വോട്ടെണ്ണലിനായി കേന്ദ്രസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാരെ മാത്രം കൗണ്ടിങ് സൂപ്പർവൈസർമാരായും അസിസ്റ്റന്റുമാരായും നിയമിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തെ ചോദ്യംചെയ്താണ് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് കോടതിയെ സമീപിച്ചത്. ഇന്ന് വിഷയം കോടതി അടിയന്തരമായി പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
Source link


